ദേശീയ ഗെയിംസ് ദൂരദര്‍ശനിലും ആകാശവാണിയിലും തത്സമയം
Friday, January 30, 2015 10:30 PM IST
തൃശൂര്‍: കേരളത്തില്‍ ഏഴു ജില്ലകളിലായി ഞായറാഴ്ച ആരംഭിക്കുന്ന ദേശീയ ഗെയിംസ് മത്സരങ്ങളുടെ സജീവ സംപ്രേഷണം നടത്താന്‍ ദൂരദര്‍ശനും ആകാശവാണിയും അതിവിപുലമായ സന്നാഹങ്ങള്‍ സജ്ജമാക്കി. ഗെയിംസിന്റെ ഔദ്യോഗിക മാധ്യമങ്ങളായ ദൂരദര്‍ശനും ആകാശവാണിയും 1,200 വിദഗ്ധരെയാണ് ഏറ്റവും ആധുനിക സജ്ജീകരണങ്ങളുമായി കേരളത്തില്‍ വിന്യസിപ്പിച്ചിരിക്കുന്നതെന്നു ഗെയിംസിന്റെ ഇലക്ട്രോണിക്സ് മീഡിയ അഡ്വൈസര്‍ ജോണ്‍ സാമുവല്‍ അറിയിച്ചു.


ഈ മാസം 31 മുതല്‍ മത്സരം അവസാനിക്കുന്ന 14 വരെ ദൂരദര്‍ശന്‍ ഡിഡി സ്പോര്‍ട്സ് ചാനല്‍ 24 മണിക്കൂറും നാഷണല്‍ ഗെയിംസിനായി മാറ്റിവച്ചിരിക്കുകയാണ്. ഡിഡി സ്പോര്‍ട്സിനു പുറമേ, ഡിഡി മലയാളം ചാനലും മുഴുവന്‍ സമയവും സജീവ സംപ്രേഷണം നടത്തുന്നതാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.