ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം സെറീനയ്ക്ക്
ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം സെറീനയ്ക്ക്
Monday, February 2, 2015 1:10 AM IST
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാവിഭാഗം കിരീടം അമേരിക്കയുടെ സെറീന വില്യംസിന്. റഷ്യയുടെ ഗ്ളാമര്‍താരം മരിയ ഷറപ്പോവയെ 6-3, 7-6 (7-5) നേരിട്ടുള്ള സെറ്റുകള്‍ക്കാണവര്‍ കീഴ്പ്പെടുത്തിയത്. സെറീനയുടെ കരിയറിലെ 19-ാം ഗ്രാന്‍ഡ്സ്ളാമും ആറാമത് ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടവുമാണിത്. 22 ഗ്രാന്‍ഡ്സ്ളാം നേടിയിട്ടുള്ള സ്റ്റേഫി ഗ്രാഫിനു പിന്നില്‍ രണ്ടാമതെത്താനും ഇതോടെ അമേരിക്കന്‍ താരത്തിനായി.


ഈ വിജയത്തോടെ മരിയോ ഷറപ്പോവയ്ക്കെതിരേ തുടര്‍ച്ചയായ 16-ാം വിജയമാണ് 33-കാരിയായ സെറീന നേടിയത്. തുടക്കത്തില്‍ മഴ വില്ലനായെത്തിയെങ്കിലും സെറീനയ്ക്കു മുന്നില്‍ കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ ഷറപ്പോവയ്ക്കു കഴിഞ്ഞില്ല. ആദ്യസെറ്റ് അനായാസം കീഴടക്കിയ സെറീനയ്ക്കു എന്നാല്‍ രണ്ടാംസെറ്റും കിരീടവും സ്വന്തമാക്കാന്‍ ടൈബ്രേക്കര്‍ വരെ കാത്തിരിക്കേണ്ടിവന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.