ഓള്‍ ഇന്ത്യ ഇന്റര്‍-കൊളീജിയറ്റ്/ യൂണിവേഴ്സിറ്റി ഫുട്ബോള്‍ നാളെ മുതല്‍
Friday, February 27, 2015 10:44 PM IST
തൃശൂര്‍: തലക്കോട്ടുകര വിദ്യാ അക്കാദമിയും മണപ്പുറം ഫിനാന്‍സ് ലിമിറ്റഡും സംയുക്തമായി സംഘടിപ്പിക്കുന്ന ഓള്‍ ഇന്ത്യ ഇന്റര്‍-കൊളീജിയറ്റ്/യൂണിവേഴ്സിറ്റി ഫുട്ബോള്‍ ടൂര്‍ണമെന്റിനു നാളെ തൃശൂര്‍ കോര്‍പറേഷന്‍ സ്റേഡിയത്തില്‍ തുടക്കമാകും.

ദേശീയതലത്തില്‍ മികച്ച കോളജ്/സര്‍വകലാശാല ടീമുകളെ ടൂര്‍ണമെന്റില്‍ അണിനിരത്തും. ജലന്ധര്‍ ഡി.എ.വി കോളജ്, മുംബൈ റിസ്വി കോളജ്, ഗോവന്‍ റോസറി കോളജ്, ഗോവന്‍ ഗവ. കോളജ്, ചെന്നൈ സത്യഭാമ സര്‍വകലാശാല ടീമുകള്‍ തൃശൂരിലെത്തും.

കോഴിക്കോട് സര്‍വകലാശാല ജേതാക്കളും സംസ്ഥാന താരങ്ങളും ഉള്‍പ്പെട്ട തൃശൂര്‍ കേരളവര്‍മ, ഇരിങ്ങാലക്കുട ക്രൈസ്റ്, കോഴിക്കോട് ഫറൂക്ക് കോളജുകളും ആഫ്രിക്കന്‍ വിദ്യാര്‍ഥികളുടെ താരത്തിളക്കവുമായി തൃശൂര്‍ സെന്റ് തോമസ്, വടക്കാഞ്ചേരി വ്യാസ, ഗുരുവായൂര്‍ ശ്രീകൃഷ്ണ, ആതിഥേയരായ വിദ്യ അക്കാദമി, കേരള സര്‍വകലാശാലയില്‍നിന്നും തുമ്പ സെന്റ് സേവിയേഴ്സ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജുകളും മഹാത്മാഗാന്ധി സര്‍വകലാശാലയില്‍നിന്നും കോതമംഗലം എം.എ. കോളജ്, കണ്ണൂര്‍ സര്‍വകലാശാലയില്‍നിന്നും സ്കൂള്‍ ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ എന്നീ ടീമുകളും കേരളത്തെ പ്രതിനിധീകരിക്കും. ജേതാക്കള്‍ക്ക് മണപ്പുറം-വിദ്യ എവര്‍റോളിംഗ് ട്രോഫിയും ഒരുലക്ഷം രൂപ പ്രൈസ് മണിയും, രണ്ടാംസ്ഥാനക്കാര്‍ക്ക് 75,000 രൂപയും, മികച്ച താരത്തിനും സെമി ഫൈനലിസ്റുകള്‍ക്കും 25,000 രൂപ വീതവും നല്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.