മാര്‍ ഈവാനിയോസ് ട്രോഫി മാര്‍ ഈവാനിയോസിന്
Saturday, February 28, 2015 11:59 PM IST
തിരുവനന്തപുരം: ഒപ്പത്തിനൊപ്പമുള്ള പോരാട്ടത്തിനൊടുവില്‍ ഒരു പോയിന്റ് വ്യത്യാസത്തില്‍ ആതിഥേയരായ തിരുവനന്തപുരം മാര്‍ ഈവാനിയോസ് കോളജ് മാര്‍ ഈവാനിയോസ് ഇന്റര്‍കൊളീജിയറ്റ് ബാസ്കറ്റ്ബോള്‍ കിരീടം സ്വന്തമാക്കി. ചങ്ങനാശേരി എസ്ബി കോളജിനെ 64-63 എന്ന സ്കോറിനാണ് മാര്‍ ഈവാനിയോസ് പരാജയപ്പെടുത്തിയത്.

മാര്‍ ഈവാനിയോസിനുവേണ്ടി എ.ആര്‍. അഖില്‍ ( 18 പോയിന്റ്), നസീഫ് (16) എന്നിവര്‍ ടോപ് സ്കോറര്‍മാരായപ്പോള്‍ എസ്.ബിക്കു വേണ്ടി റോബിന്‍ (14), എല്‍ദോ( 12) എന്നിവര്‍ കൂടുതല്‍ പോയിന്റുകള്‍ സ്വന്തമാക്കി. മികച്ച താരമായി മാര്‍ ഈവാനിയോസിലെ എ.ആര്‍. അഖിലിനെയും പ്രോമിസിംഗ് താരമായി എസ്.ബിയുടെ റോബിനേയും തെരഞ്ഞെടുത്തു. വിജയികള്‍ക്ക് ഒളിമ്പ്യന്‍ ബോബി അലോഷ്യസ് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.