വിജയത്തിനു പിന്നില്‍ രഹസ്യങ്ങളില്ല: ധോണി
Sunday, March 1, 2015 10:49 PM IST
പെര്‍ത്ത്: ടീമിലെല്ലാവരും സ്വന്തം ഉത്തരവാദിത്വം തിരിച്ചറിഞ്ഞു കളിക്കുന്നതാണ് വിജയപരമ്പര തുടരാന്‍ സഹായിക്കുന്നതെന്ന് ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണി. വിജയത്തിനു പിന്നില്‍ മറ്റു രഹസ്യങ്ങളൊന്നുമില്ല.

തിങ്ങിനിറഞ്ഞ് ടീമിന്റെ ജയത്തിനായി ആര്‍പ്പുവിളിക്കുന്ന ആരാധകരുടെ പിന്തുണ വലുതാണെന്നും നായകന്‍ പറഞ്ഞു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിനു പിന്നില്‍ ടീമിന്റെ തോല്‍വികളുടെ പ്രധാന കാരണം മധ്യ ഓവറുകളില്‍ വിക്കറ്റ് ലഭിക്കുന്നില്ലാത്തതായിരുന്നു. എന്നാല്‍, ഇപ്പോള്‍ പുതിയ പന്തിലും മധ്യഓവറുകളിലും തുടര്‍ച്ചയായി വിക്കറ്റ് ലഭിക്കുന്നു. എതിര്‍ബാറ്റ്സ്മാന്‍മാരില്‍ നിരന്തരം സമ്മര്‍ദം സൃഷ്ടിക്കാനുമാകുന്നു.


ഇത് നല്ല ലക്ഷണമാണ്. പെര്‍ത്തില്‍ തന്നെയാണ് വെസ്റ് ഇന്‍ഡീസിനെതിരായ മത്സരമെന്നത് ടീമിനു അനുകൂല ഘടകമാണെന്നും ചോദ്യങ്ങള്‍ക്കുത്തരമായി ധോണി കൂട്ടിച്ചേര്‍ ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.