പാക്കിസ്ഥാന് ആശ്വാസ ജയം; സിംബാബ്വെ കീഴടങ്ങിയത് 20 റണ്‍സിന്
പാക്കിസ്ഥാന് ആശ്വാസ ജയം; സിംബാബ്വെ കീഴടങ്ങിയത് 20 റണ്‍സിന്
Monday, March 2, 2015 10:48 PM IST
ബ്രിസ്ബെയ്ന്‍: മിസ്ബാ ഉള്‍ഹഖിനും കൂട്ടര്‍ക്കും ആശ്വസിക്കാം, സിംബാബ്വെയുടെ പോരാട്ടവീര്യത്തില്‍ നാണംകെടാതിരുന്നതിന്. ഒരുവേള തോല്‍വി മുന്നില്‍ ക്കണ്ട പാക്കിസ്ഥാന്‍ 20 റണ്‍സിനാണ് പൂള്‍ ബിയിലെ തങ്ങളുടെ ആദ്യജയം കുറിച്ചത്. ബാറ്റിംഗില്‍ 54 റണ്‍സെടുക്കുകയും പിന്നീട് നാലു സിംബാബ്വെ വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്ത വഹാബ് റിയാസാണ് കളിയിലെ താരം. സ്കോര്‍: പാക്കിസ്ഥാന്‍ 50 ഓവറില്‍ ഏഴിന് 235, സിംബാബ്വെ 49.4 ഓവറില്‍ 215ന് എല്ലാവരും പുറത്ത്.

പാക്കിസ്ഥാന്‍ ജയിച്ചെങ്കിലും കളിയുടെ സിംഹഭാഗവും ആധിപത്യം പുലര്‍ത്തിയത് സിംബാബ്വെയായിരുന്നു. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ മിസ്ബയുടെ ടീം രണ്ടക്കം കടക്കുംമുമ്പേ ഓപ്പണര്‍മാരായ നാസീര്‍ ജംഷാദും (1) അഹമ്മദ് ഷെഹ്സാദും (0) പവലിയനില്‍ തിരിച്ചെത്തി. സിംബാബ്വെ പേസര്‍മാര്‍ മികച്ച ലൈനിലും ലെംഗ്തിലും പന്തെറിഞ്ഞപ്പോള്‍ റണ്ണുകളെടുക്കാന്‍ പാക് നിര ബുദ്ധിമുട്ടി. ആദ്യ 10 ഓവറില്‍ പേരുകേട്ട പാക് നിര നേടിയത് കേവലം 14 റണ്‍സ്! 20-ാം ഓവറില്‍ ഹാരിസ് സൊഹൈല്‍ (44 പന്തില്‍ 27) പുറത്താകുമ്പോള്‍ സ്കോര്‍ ബേര്‍ഡില്‍ 58 റണ്‍സ് മാത്രം. ഉമര്‍ അക്മല്‍ വന്നതോടെയാണു റണ്‍ നിരക്ക് ചെറുതായൊന്നുയര്‍ന്നത്.

എന്നാല്‍ 34-ാം ഓവറില്‍ അടുത്തടുത്ത പന്തുകളില്‍ അക്മലും (33) ഷാഹിദ് അഫ്രിദിയും സീന്‍ വില്യംസിന്റെ സ്പിന്നിനു മുന്നില്‍ കൂടാരം കയറി. ഇതോടെ അഞ്ചിന് 127 എന്നനിലയിലായി പാക്കിസ്ഥാന്‍. 38-ാം ഓവറില്‍ ആറിന് 155 എന്നനിലയില്‍ വഹാബ് റിയാസ് ക്രീസിലെത്തിയതോടെയാണ് പാക്കിസ്ഥാന്‍ ട്രാക്കിലെത്തിയത്.

121 പന്തുകള്‍ നീണ്ട മിസ്ബയുടെ ഇഴഞ്ഞ ഇന്നിംഗ്സിനുശേഷം റിയാസിന്റെ കൂറ്റന്‍ അടികളാണ് പാക്കിസ്ഥാനെ 235 എന്ന മാന്യമായ സ്കോറിലെത്തിച്ചത്. വഹാബിന്റെ 54 റണ്‍സ് 45 പന്തില്‍നിന്നാണ്. സിംബാബ്വെയ്ക്കായി ടെണ്ടി ചത്താര മൂന്നും സീന്‍ വില്യംസ് രണ്ടും വിക്കറ്റെടുത്തു. ചെറിയ ലക്ഷ്യമായിരുന്നെങ്കിലും സിംബാബ്വെ തുടക്കത്തിലേ പരുങ്ങി.

22 റണ്‍സിലെത്തിയപ്പോഴേക്കും രണ്ട് ഓപ്പണര്‍മാരെയും നഷ്ടമായി. പിന്നീട് ഹാമില്‍ട്ടണ്‍ മസകഡ്സ -ബ്രെണ്ടന്‍ ടെയ്ലര്‍ സഖ്യം ചുവന്ന കുപ്പായക്കാരെ മുന്നോട്ടുനയിച്ചു. എന്നാല്‍, അനാവശ്യ ഷോട്ടിനു ശ്രമിച്ച് മസകഡ്സ (29) പുറത്തായി. 128ല്‍ നില്‍ക്കേ നാലമനായി ടെയ്ലര്‍ (50) പുറത്തായതാണ് കളിയിലെ ടേണിംഗ് പോയിന്റ്. റിയാസിനായിരുന്നു വിക്കറ്റ്. വില്യംസിനും (33) ക്രെയ്ഗ് ഇര്‍വിനും (14) കാര്യമായ കൂട്ടുകെട്ടുണ്ടാക്കാനായില്ല. ഫീല്‍ഡിംഗിനിടെ പരിക്കേറ്റിരുന്ന നായകന്‍ എല്‍ട്ടന്‍ ചിഗംബുര (35) അവസാനനിമിഷം പൊരുതി നോക്കിയെങ്കിലും തോല്‍വി ഒഴിവാക്കാനായില്ല. മുഹമ്മദ് ഇര്‍ഫാനും റിയാസും നാലുവിക്കറ്റെടുത്തു. പൂള്‍ ബിയില്‍ സിംബാബ്വെ അഞ്ചാമതും പാക്കിസ്ഥാന്‍ ആറാമതുമാണ്.


സ്കോര്‍ബോര്‍ഡ്

പാക്കിസ്ഥാന്‍ ബാറ്റിംഗ്

ജംഷദ് സി റാസ ബി ചട്ടാര 1, ഷെഹ്സാദ് സി ടെയ്ലര്‍ ബി ചട്ടാര 0, സൊഹൈയ്ല്‍ സി വില്യംസ് ബി റാസ 27, മിസ്ബ സി വില്യംസ് ബി ചട്ടാര 73, ഉമര്‍ ബി വില്യംസ് 33, അഫ്രീദി ബി വില്യംസ് 0, മക്സൂദ് സിആന്‍ഡ്ബി മുപരിവ 21, റിയാസ് നോട്ടൌട്ട് 54, സൊഹൈയ്ല്‍ നോട്ടൌട്ട് 6 എക്സ്ട്രാസ് 20 ആകെ 50 ഓവറില്‍ ഏഴിന് 235 ബൌളിംഗ് :പ ന്ന്യങ്കാര 10-1-49-0, ചതാര 10-2-35-3, മുപരിവ 8-1-36-1, വില്യംസ് 10-1-48-2, മസക്ഡാസ 3-0-14-0, ചിഗംബുര 1-0-7-0, റാസ 7-0-34-1, മീര്‍ 1-0-9-0

സിംബാബ്വെ ബാറ്റിംഗ്: ചിബാബ സി ഹാരിസ് ബി ഇര്‍ഫാന്‍ 9, റാസ സി ഹാരിസ് ബി ഇര്‍ഫാന്‍ 8, മസകഡ്സ സി മിസ്ബ ബി ഇര്‍ഫാന്‍ 29, ടെയ്ലര്‍ സി അക്മല്‍ ബി റിയാസ് 50, വില്യംസ് സി ഷെഹ്സാദ് ബി രഹത് അലി, ഇര്‍വിന്‍ സി അക്മല്‍ ബി റിയാസ് 14, മീര്‍ സി അക്മല്‍ ബി ഇര്‍ഫാന്‍ 8, ചിഗംബുര സി അക്മല്‍ ബി റിയാസ് 35, മുപരിവ സി അക്മല്‍ ബി റിയാസ് 0, പന്ന്യങ്കാര റണ്ണൌട്ട് 10, ചട്ടാര നോട്ടൌട്ട് 0 എക്സ്ട്രാസ് 19. ആകെ 49.4 ഓവറില്‍ 215ന് എല്ലാവരും പുറത്ത്

ബൌളിംഗ് :ഇര്‍ഫാന്‍ 10-2-30-4, സൊഹൈയ്ല്‍ ഖാന്‍ 10-0-45-0, രഹത്ത് 10-0-37-1, റിയാസ് 9.4-1-45-4, അഫ്രീദി 10-1-53-0



പോയിന്റ് പട്ടിക

ടീം, മത്സരം, ജയം, തോല്‍വി, പോയിന്റ് ക്രമത്തില്‍

ഗ്രൂപ്പ് എ

ന്യൂസിലന്‍ഡ് 4 4 0 8
ശ്രീലങ്ക 4 3 1 6
ബംഗ്ളാദേശ് 3 1 1 3
ഓസ്ട്രേലിയ 3 1 1 3
അഫ്ഗാനിസ്ഥാന്‍ 3 1 2 2
ഇംഗ്ളണ്ട് 4 1 3 2
സ്കോട്ലന്‍ഡ് 3 0 3 0

ഗ്രൂപ്പ് ബി

ഇന്ത്യ 3 3 0 6
ദക്ഷിണാഫ്രിക്ക 3 2 1 4
അയര്‍ലന്‍ഡ് 2 2 0 4
വെസ്റ് ഇന്‍ഡീസ് 4 2 2 4
സിംബാബ്വെ 3 1 2 2
യുഎഇ 3 0 3 0
പാക്കിസ്ഥാന്‍ 2 0 2 0

ബാറ്റിംഗ് ടോപ് 5
താരം, മത്സരം, റണ്‍സ്, ശരാശരി

1. സംഗക്കാര 4 268 134.00
2. ക്രിസ് ഗെയ്ല്‍ 4 258 64.50
3. തിരിമനെ 4 256 85.33
4. ദില്‍ഷന്‍ 4 229 76.33
5. ശിഖര്‍ ധവാന്‍ 3 224 74.66

ബൌളിംഗ് ടോപ് 5
(താരം, മത്സരം, വിക്കറ്റ്, ഇക്കണോമി)

1. ടിം സൌത്തി 4 13 4.88
2. ട്രെന്റ് ബോള്‍ട്ട് 4 10 4.00
3. ഇമ്രാന്‍ താഹിര്‍ 3 9 4.30
4. ജോണ്‍ ഡേവി 3 9 5.25
5. ജെറോം ടെയ്ലര്‍ 4 9 5.55
5. മക്കല്ലം 4 207 51.75
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.