മക്കല്ലത്തിന്റെ പരിക്ക് ഗുരുതരമല്ല
Monday, March 2, 2015 10:51 PM IST
ഓക്ലന്‍ഡ്: ന്യൂസിലന്‍ഡ് നായകന്‍ ബ്രെണ്ടന്‍ മക്കല്ലത്തിന്റെ പരിക്ക് ഗുരുതരമല്ലെന്ന് പരിശീലകന്‍ മൈക് ഹെസണ്‍ വ്യക്തമാക്കി. ശനിയാഴ്ച ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തില്‍ മിച്ചല്‍ ജോണ്‍സനെറിഞ്ഞ പന്ത് മക്കല്ലത്തിന്റെ ഇടതുകൈയില്‍ കൊണ്ടിരുന്നു. പിന്നീട് ആംപാഡ് അണിഞ്ഞായിരുന്നു മക്കല്ലം ബാറ്റിംഗ് പൂര്‍ത്തിയാക്കിയത്. ലോകകപ്പില്‍ ഇതുവരെ കളിച്ച മത്സരങ്ങളിലെല്ലാം ന്യൂസിലന്‍ഡിനു തകര്‍പ്പന്‍ തുടക്കമാണ് മക്കല്ലം നല്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.