സഹായധനം കണ്െടത്താന്‍ സച്ചിന്റെ ഡിന്നര്‍ പാര്‍ട്ടി
സഹായധനം കണ്െടത്താന്‍ സച്ചിന്റെ ഡിന്നര്‍ പാര്‍ട്ടി
Wednesday, March 4, 2015 10:42 PM IST
സിഡ്നി: തന്റെ സന്നദ്ധ സംഘടനയായ അപ്നാലയയ്ക്കു സഹായധനം കണ്െടത്താന്‍ നടത്തിയ ഡിന്നര്‍ പാര്‍ട്ടിയില്‍ ഐസിസി ലോകകപ്പ് ബ്രാന്‍ഡ് അംബാസഡര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ശ്രദ്ധാകേന്ദ്രമായി. പ്രത്യേകമായി ക്ഷണിക്കപ്പെട്ട 40 അതിഥികള്‍ക്കൊപ്പമായിരുന്നു ഡിന്നര്‍ പാര്‍ട്ടി. അതിഥികള്‍ക്ക് സച്ചിനൊപ്പം മണിക്കൂറുകള്‍ ചെലവഴിക്കാനും ആശയവിനിമയം നടത്താനും അവരസമുണ്ടായി. 1,500 ഓസ്ട്രേലിയന്‍ ഡോളര്‍ അടയ്ക്കുന്നവര്‍ക്കായിരുന്നു ഡിന്നറിനുള്ള ടിക്കറ്റ് ലഭിച്ചത്. 60,000 ഓസ്ട്രേലിയന്‍ ഡോളര്‍ ഡിന്നര്‍ പാര്‍ട്ടിവഴി സമാഹരിച്ചെന്ന് സംഘാടകര്‍ അറിയിച്ചു.

ലോകകപ്പ് ഫൈനലില്‍ ആരൊക്കെ എത്തുമെന്നും കപ്പ് ആരു നേടുമെന്നുമുള്ള ചോദ്യത്തില്‍നിന്ന് സച്ചിന്‍ സമര്‍ഥമായി ഒഴിഞ്ഞുമാറി. ഐസിസി ലോകകപ്പിന്റെ ബ്രാന്‍ഡ് അംബാസഡറായ താന്‍ ഒരു പക്ഷവും പിടിക്കാന്‍ പാടില്ലെന്നായിരുന്നു സച്ചിന്റെ മറുപടി. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ കപ്പ് നിലനിര്‍ത്താന്‍ കഴിവുള്ളവരാണെന്നും സച്ചിന്‍ പറഞ്ഞു. ഡൊണാള്‍ഡ് ബ്രാഡ്മാന്റെ 90-ാം പിറന്നാളാഘോഷത്തില്‍ പങ്കുചേരാന്‍ സാധിച്ചത് ജീവിതത്തിലെ മനോഹര നിമിഷമാണെന്നും ഇന്ത്യക്കു പുറത്ത് സിഡ്നി ക്രിക്കറ്റ് മൈതാനമാണ് ഏറെ പ്രിയപ്പെട്ടതെന്നും മാസ്റര്‍ ബ്ളാസ്റര്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.