ഷാമി ഫിറ്റ്; വിന്‍ഡീസിനെതിരേ കളിക്കും
ഷാമി ഫിറ്റ്; വിന്‍ഡീസിനെതിരേ കളിക്കും
Wednesday, March 4, 2015 10:42 PM IST
പെര്‍ത്ത്: കാല്‍മുട്ടിനു പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ഇന്ത്യന്‍ ബൌള്‍ മുഹമ്മദ് ഷാമി ഫിറ്റ്. ആറിനു വിന്‍ഡീസിനെതിരേ നടക്കുന്ന മത്സരത്തില്‍ ഷാമി കളിക്കുമെന്ന് ടീം മാനേജ്മെന്റ് അറിയിച്ചു. യുഎഇക്കെതിരായ മത്സരത്തില്‍ ഷാമിക്കു വിശ്രമമനുവദിച്ചിരുന്നു. ഷാമി എത്തുന്നതോടെ ഭുവനേശ്വര്‍ കുമാറിനു കളിക്കാനാവില്ല. യുഎഇക്കെതിരേ മികച്ച രീതിയില്‍ ഭുവനേശ്വര്‍ പന്തെറിഞ്ഞിരുന്നു. അതേസമയം, ഭുവനേശ്വറിന് കൈമുട്ടിനു പരിക്കുള്ളതായും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ മത്സരത്തിനിടെ, ഭുവിയുടെ കൈയില്‍ പന്തു കൊണ്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.