കളി കണക്കില്‍
കളി കണക്കില്‍
Saturday, March 7, 2015 10:37 PM IST
13

ഇന്ത്യന്‍ ബൌളര്‍മാരുടെ പ്രധാന ആയുധം ഷോര്‍ട്ട് ബോളെന്നു പറയാം. എതിര്‍ടീമുകളെ 13 വിക്കറ്റുകളാണ് ഇന്ത്യന്‍ ബാളര്‍മാര്‍ ഇത്തരത്തില്‍ വീഴ്ത്തിയത്. ഓസ്ട്രേലിയ എട്ടു വിക്കറ്റും പാക്കിസ്ഥാനും ദക്ഷിണാഫ്രിക്കയും ഏഴു വിക്കറ്റ് വീതവും നേടിയിട്ടുണ്ട്.

4

ഒമ്പതു വര്‍ഷത്തിനുശേഷം തുടര്‍ച്ചയായ നാലു മത്സരങ്ങളില്‍ ഇന്ത്യ എതിര്‍ ടീമിനെ ഓള്‍ ഔട്ടാക്കി. 2006ല്‍ ഇംഗ്ളണ്ട്, വിന്‍ഡീസ്, ഓസീസ്(രണ്ടു തവണ) എന്നീ ടീമുകളെയാണ് ഇന്ത്യ ഓള്‍ ഔട്ടാക്കിയത്. ഈ ലോകകപ്പില്‍ പാക്കിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, യുഎഇ, വിന്‍ഡീസ് എന്നീ ടീമുകളെയാണ് തുടര്‍ച്ചയായി ഓള്‍ ഔട്ടാക്കിയത്.


10

ഇന്ത്യക്കെതിരേ ഇതു പത്താം തവണയാണ് സ്കോര്‍ ബോര്‍ഡില്‍ 50 റണ്‍സ് ആകുംമുമ്പ് വിന്‍ഡീസിന്റെ നാലു വിക്കറ്റുകള്‍ വീഴുന്നത്. ഓസ്ട്രേലിയയ്ക്കെതിരേ 14 തവണ ഈ അവസ്ഥ സംജാതമായിട്ടുണ്ട്.

3

തുടര്‍ച്ചയായി മൂന്ന് തവണ ലോകകപ്പുകളില്‍ ഇന്ത്യ വിന്‍ഡീസിനെ പരാജയപ്പെടുത്തി. 1996ലും 2011ലും ഇപ്പോള്‍ 2015ലും. 1998ലും 2007ലും ഇരുടീമും തമ്മില്‍ ഏറ്റുമുട്ടിയിരുന്നില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.