പാക് പട ദക്ഷിണാഫ്രിക്കയ്ക്കെതിരേ
പാക് പട ദക്ഷിണാഫ്രിക്കയ്ക്കെതിരേ
Saturday, March 7, 2015 10:37 PM IST
ഓക്ലാന്‍ഡ്: ജയം അനിവാര്യമായ പാക്കിസ്ഥാന്‍ ഇന്ന് നിര്‍ണായകമത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ നേരിടും. നാലു കളികളില്‍നിന്നു നാലുപോയിന്റോടെ പൂള്‍ ബിയില്‍ നാലാമതാണു പാക്കിസ്ഥാന്‍. മത്സരം നടക്കുന്ന ഓക്ലാന്‍ഡില്‍ ഉച്ചയ്ക്കുശേഷം കനത്ത മഴയ്ക്കു സാധ്യതയുണ്െടന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ സമയം രാവിലെ 6.30 മുതല്‍ സ്റാര്‍ സ്പോര്‍ട്സ് ചാനലുകളില്‍ തത്സമയം.

എതിരാളികളെ നേരിടുന്നതിനേക്കാള്‍ കാഠിന്യമായിരിക്കും ദക്ഷിണാഫ്രിക്കയ്ക്കു ടീം തെരഞ്ഞെടുപ്പ്. ജെ.പി. ഡുമിനിയും വെറോണ്‍ ഫിലാന്‍ഡറും പരിക്കില്‍ നിന്നും പൂര്‍ണമുക്തരായി.

ഇരുവരും അന്തിമ ഇലവനിലേക്ക് വരുമ്പോള്‍ ആരെ ഒഴിവാക്കുകയെന്നതാകും ഡിവില്യേഴ്സിനെ കുഴയ്ക്കുന്നത്.

പകരക്കാരായെത്തിയ റിലീ റൂസോയും കെയ്ല്‍ അബോട്ടും തകര്‍പ്പന്‍ ഫോമിലാണ്. കഴിഞ്ഞ രണ്ടുകളികളിലും 400 റണ്‍സിനു മേല്‍ സ്കോര്‍ ചെയ്തതിന്റെ ആത്മവിശ്വാസത്തിലാകും പ്രോട്ടിയാസ് ഇന്നിറങ്ങുക. പരിക്കും മോശം ഫോമും മൂലം ആരെയൊക്കെ കളിപ്പിക്കണമെന്ന ചിന്തയാണ് പാക് നായകന്‍ മിസ്ബയെ അലട്ടുന്നത്. മുന്‍നിരയില്‍ കാര്യങ്ങളൊട്ടും തൃപ്തികരമല്ല.


മിസ്ബ തട്ടിയും മുട്ടിയും കളിക്കുന്നതുകൊണ്ടാണ് പലപ്പോഴും ബാറ്റിംഗ് നിര ആടിയുലയാതെ നില്‍ക്കുന്നത്.

ഫീല്‍ഡിലും ബാറ്റിംഗിലും വന്‍ ഫ്ളോപ്പായ നാസീര്‍ ജംഷദിനും പരിക്കേറ്റ ഹാരിസ് സൊഹൈലും ആദ്യ ഇലവനില്‍ കാണില്ല. പകരമെത്തുക വിക്കറ്റ് കീപ്പര്‍ സര്‍ഫ്രസ് അഹമ്മദും യുനിസ് ഖാനും. ബാറ്റിംഗിനെ തുണയ്ക്കുന്നതാണ് ഈഡന്‍ പാര്‍ക്കിലെ പിച്ച്. മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ടോസ് നേടുന്ന ടീം ഫീല്‍ഡിംഗ് തെരഞ്ഞെടുത്തേക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.