ദേശീയ ഗെയിംസ്: മെഡല്‍ ജേതാക്കളെ ഇന്ന് ആദരിക്കും
Saturday, March 7, 2015 10:39 PM IST
കോട്ടയം: ദേശീയ ഗെയിംസിലെ മെഡല്‍ ജേതാക്കളെയും പരിശീലകരെയും മാനേജര്‍മാരെയും സംസ്ഥാന സര്‍ക്കാരും സ്പോര്‍ട്സ് കൌണ്‍സിലും ചേര്‍ന്ന് ആദരിക്കും. വൈകുന്നേരം അഞ്ചിന് കോട്ടയം പോലീസ് പരേഡ് ഗ്രൌണ്ടില്‍ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. കേരള സ്റേറ്റ് സ്പോര്‍ട്സ് കൌണ്‍സില്‍ ജനറല്‍ കണ്‍വീനറും അര്‍ജുന അവാര്‍ഡ് ജേതാവുമായ പദ്മിനി തോമസ് ആമുഖ പ്രഭാഷണം നടത്തും.

മന്ത്രിമാരായ കെ.എം. മാണി, രമേശ് ചെന്നിത്തല, കെ.സി. ജോസഫ്, വി.കെ. ഇബ്രാഹിം കുഞ്ഞ്, എ.പി. അനില്‍കുമാര്‍, മന്ത്രി അനൂപ് ജേക്കബ്, ചീഫ് വിപ്പ് പി.സി. ജോര്‍ജ്, എംപി.മാരായ ജോസ് കെ. മാണി, കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി, ജോയി ഏബ്രഹാം, എംഎല്‍എമാരായ സി.എഫ്. തോമസ്, കെ. സുരേഷ് കുറുപ്പ്, ജോസഫ് വാഴയ്ക്കന്‍, പി.സി. വിഷ്ണുനാഥ്, മോന്‍സ് ജോസഫ്, ഡോ. എന്‍. ജയരാജ്, കെ. അജിത്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി, മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.ആര്‍.ജി. വാര്യര്‍, വൈസ് ചെയര്‍പേഴ്സണ്‍ ആലീസ് ജോസഫ്, എംജി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ബാബു സെബാസ്റ്യന്‍, പ്രോ-വൈസ് ചാന്‍സലര്‍ ഡോ. ഷീന ഷുക്കൂര്‍ എന്നിവര്‍ പങ്കെടുക്കും.


കായിക വകുപ്പ് സെക്രട്ടറി എം. ശിവശങ്കരന്‍, ജില്ലാ കളക്ടര്‍ യു.വി. ജോസ്, കേരള സ്റേറ്റ് സ്പോര്‍ട്സ് കൌണ്‍സില്‍ വൈസ് പ്രസിഡന്റ് എം.എം. അബ്ദുല്‍ റഹിമാന്‍, സ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളായ എസ്. രാജീവ്, ഡോ. ജി. ബിപിന്‍, നാഷണല്‍ ഗെയിംസ് സെക്രട്ടേറിയറ്റ് ചീഫ് കമ്മീഷണര്‍ ജേക്കബ് പുന്നൂസ്, ജില്ലാ പോലീസ് ചീഫ് എം.പി. ദിനേശ്, കായിക-യുവജനകാര്യ വകുപ്പ് ഡയറക്ടര്‍ പി. പുകഴേന്തി, പദ്മശ്രീ ജേതാക്കളായ പി.ടി. ഉഷ, ഷൈനി വില്‍സണ്‍, എം.ഡി. വത്സമ്മ, കെ.എം. ബീനാ മോള്‍, കെ.എസ്. ബാബു തുടങ്ങിയവര്‍ പങ്കെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.