വിരമിക്കല്‍ തീരുമാനം ട്വന്റി-20 ലോകകപ്പോടെ: ധോണി
വിരമിക്കല്‍ തീരുമാനം ട്വന്റി-20 ലോകകപ്പോടെ: ധോണി
Friday, March 27, 2015 11:14 PM IST
സിഡ്നി: ഇനിയൊരു ലോകകപ്പ് അങ്കത്തിനുകൂടി ബാല്യമുണ്േടായെന്ന കാര്യത്തില്‍ സംശയമുണ്െടന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്രസിംഗ് ധോണി. ഓസ്ട്രേലിയയ്ക്കെതിരായ സെമിഫൈനല്‍ മത്സരത്തിനുശേഷം നടന്ന പത്രസമ്മേളനത്തിലാണ് ധോനി മനസുതുറന്നത്.

ഇപ്പോള്‍ 33 വയസായി. കളിക്കളത്തില്‍ ഫിറ്റുമാണ്. എന്നിരുന്നാലും അടുത്ത വര്‍ഷം നടക്കുന്ന ട്വന്റി-20 ലോകകപ്പോടെ ഭാവികാര്യങ്ങളില്‍ ഞാന്‍ തീരുമാനമെടുക്കും. 2019 ലോകകപ്പ് കളിക്കണോ വേണ്ടയോ എന്ന കാര്യവും അതിനുശേഷമാവും തീരുമാനിക്കുക; ധോണി പറഞ്ഞു.

ലോകകപ്പിലുടനീളം മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കിയ ധോണി വിരമിക്കലിനെക്കുറിച്ചു ചോദിച്ചപ്പോള്‍ പരിഹാസമുനയുള്ള അമ്പെയ്യാനും മറന്നില്ല. എന്റെ വിരമിക്കലിനെ സംബന്ധിച്ച് വന്‍ ഗവേഷണങ്ങളാണു നിങ്ങള്‍ നടത്തുന്നത്. എന്നിട്ടു സത്യത്തിനു നേരേ എതിരായ കാര്യങ്ങള്‍ എഴുതിപ്പിടിപ്പിക്കുകയും ചെയ്യുന്നു. ഞാനിപ്പോള്‍ ക്രിക്കറ്റ് ആസ്വദിക്കുന്നുണ്ട്. എനിക്കു കളിനിര്‍ത്തണമെന്നു തോന്നുമ്പോള്‍ എന്റെ ബാഗ് കെട്ടിപ്പെറുക്കി ഞാന്‍ വീട്ടില്‍പ്പോകും ധോണി പറഞ്ഞു. അതേസമയം അനാവശ്യ ഷോട്ട് കളിച്ചു പുറത്തായ വിരാട് കോഹ് ലിയെ ധോണി ന്യായീകരിച്ചു. ശക്തരായ എതിര്‍ടീം 300 റണ്‍സ് മുകളില്‍ സ്കോര്‍ ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരം റിസ്ക് ഷോട്ടുകള്‍ കളിക്കേണ്ടി വരുമെന്ന് നായകന്‍ ചൂണ്ടിക്കാട്ടി.ഇവിടെ ക്ളിക്ക് ചെയ്യുക...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.