ഇന്റര്‍ക്ളബ് ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പ്കെഎസ്ഇബിയും കസ്റംസും ജേതാക്കള്‍
Friday, March 27, 2015 11:15 PM IST
കാസര്‍ഗോഡ്: പതിന്നാലാമത് ചാമ്പ്യന്‍സ് ട്രോഫി ഇന്റര്‍ ക്ളബ് ബാസ്കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വനിതാ വിഭാഗത്തില്‍ കെഎസ്ഇബിയും പുരുഷ വിഭാഗത്തില്‍ കസ്റംസും കിരീടം ചൂടി.

വനിതാവിഭാഗം ഫൈനലില്‍ കേരളപോലീസിനെ 56-26 നാണ് കെഎസ്ഇബി പരാജയപ്പെടുത്തിയത്. പുരുഷ വിഭാഗത്തില്‍ കെഎസ്ഇബിയെയാണ് കസ്റംസ് (64-49) പരാജയപ്പെടുത്തിയത്. കേരള ബാസ്കറ്റ്ബോള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ നീരേശ്വരത്തെ രാജാസ് ഹൈസ്കൂളിലാണ് മത്സരങ്ങള്‍ നടന്നത്.


ട്രോഫികളും മൊമന്റോയും കണ്ണൂര്‍ യൂണിവേഴ്സിറ്റ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ പി.ടി ജോസഫ് വിതരണം ചെയ്തു. ചടങ്ങില്‍ കേരള ഗെയിംസില്‍ വനിത വിഭാഗത്തില്‍ സ്വര്‍ണമെഡലുകള്‍ നേടിയവരെ അനുമോദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.