സല്‍മാന്‍ നിസാറിനും ടി.സി. മാത്യുവിനും പി. ബാലചന്ദ്രനും ക്രിക്കറ്റ് സ്പോര്‍ട്ടോ അവാര്‍ഡ്
Friday, March 27, 2015 11:17 PM IST
കൊച്ചി: ക്രിക്കറ്റ് സ്പോര്‍ട്ടോ നല്‍കുന്ന പ്രഥമ എമര്‍ജിംഗ് ക്രിക്കറ്റര്‍ ഓഫ് കേരള അവാര്‍ഡ് അണ്ടര്‍ 19 കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സല്‍മാന്‍ നിസാറിന്.

ബോര്‍ഡ് ഓഫ് ക്രിക്കറ്റ് കണ്‍ട്രോള്‍ ഓഫ് ഇന്ത്യ (ബിസിസിഐ) വൈസ് പ്രസിഡന്റ് ടി.സി. മാത്യുവിന് എക്സലന്‍സ് അവാര്‍ഡും മുതിര്‍ന്ന കോച്ച് പി. ബാലചന്ദ്രനു കോച്ചിംഗ് മികവിനുള്ള പുരസ്കാരവും ലഭിക്കും.

അണ്ടര്‍ 19, അണ്ടര്‍ 23 സി.കെ. നായിഡു ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിലെ മികവ് തുടങ്ങിയവ പരിഗണിച്ചാണ് രഞ്ജി ട്രോഫിയില്‍ കേരള ടീമില്‍ അരങ്ങേറ്റം കുറിച്ച സല്‍മാന്‍ നിസാറിനെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്.


കേരളത്തിലെ ക്രിക്കറ്റ് ഭരണതലത്തിലെ മികവ് പരിഗണിച്ചാണു ടി.സി. മാത്യുവിനു പുരസ്കാരം നല്‍കുന്നത്. മൂന്നു പതിറ്റാണ്ടിലേറെ നീണ്ടുനില്‍ക്കുന്ന കോച്ചിംഗ് മികവ് കണക്കിലെടുത്താണു പി. ബാലചന്ദ്രനെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. പുരസ്കാര വിതരണം ഇന്ന് ആറിന് കൊച്ചിയിലെ ഹോട്ടല്‍ പിജിഎസ് വേദാന്തയില്‍ നടക്കും. കസ്റംസ് കമ്മീഷണര്‍ ഡോ. കെ.എന്‍. രാഘവന്‍, മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്, കെസിഎ സെക്രട്ടറി ടി.എന്‍. അനന്തനാരായണന്‍ എന്നിവര്‍ക്കു പുറമെ ക്രിക്കറ്റ് രംഗത്തെ ചടങ്ങില്‍ സംബന്ധിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.