ബ്രസീലിനു തകര്‍പ്പന്‍ ജയം
ബ്രസീലിനു തകര്‍പ്പന്‍ ജയം
Saturday, March 28, 2015 11:39 PM IST
പാരീസ്: ഫിഫ രാജ്യാന്തര സൌഹൃദ പോരാട്ടത്തില്‍ ഫ്രാന്‍സിനെതിരേ ബ്രസീലിനു തകര്‍പ്പന്‍ ജയം. 3-1നാണ് മഞ്ഞപ്പടയുടെ ജയം. ബ്രസീലിനായി ഓസ്കര്‍, നെയ്മര്‍, ഗുസ്താവോ എന്നിവര്‍ വലകുലുക്കി. റഫേല്‍ വരാനെയിലൂടെ ഫ്രാന്‍സാണ് (21) ആദ്യം ഗോള്‍ നേടിയത്. എന്നാല്‍ പിന്നീട് ബ്രസീല്‍ ആഞ്ഞടിക്കുന്നതാണ് കണ്ടത്. നെയ്മര്‍, ഓസ്കര്‍, വില്യന്‍ കൂട്ടുകെട്ട് ഫ്രാന്‍സിന്റെ ഏരിയയില്‍ നിരന്തരം ആക്രമണം നടത്തി.

നാല്‍പതാം മിനിറ്റില്‍ ഓസ്കര്‍ സമനില ഗോള്‍ നേടി. (1-1). നെയ്മര്‍ ലക്ഷ്യം കണ്ടതോടെ 57-ാം മിനിറ്റില്‍ ബ്രസീലില്‍ മുന്നിലെത്തി.

വില്യന്‍ നല്‍കിയ പന്തുമായി കുതിച്ച നെയ്മര്‍ ഫ്രാന്‍സിന്റെ ഗോള്‍മുഖത്തിന്റെ ഇടതുഭാഗത്തുകൂടി മുന്നേറി ഞൊടിയിടയില്‍ പന്തു പോസ്റ്റിലേക്കു പായിച്ചു. (2-1). തൊട്ടുപിന്നാലെ ഓസ്കാര്‍, നെയ്മര്‍ സഖ്യത്തിന്റെ മുന്നേറ്റത്തിനൊടുവില്‍ കോര്‍ണര്‍ വഴങ്ങിയ ഫ്രാന്‍സിനു പ്രഹരമേല്‍പ്പിച്ചു ബ്രസീല്‍ വീണ്ടും ഗോളടിച്ചു. കോണറില്‍ തലവെച്ച ബ്രസീല്‍ പ്രതിരോധക്കാരന്‍ ലൂയിസ് ഗുസ്താവോയ്ക്കു പിഴച്ചില്ല. ബ്രസീല്‍ 3-1ന് മുന്നില്‍.


വന്‍ലീഡിന്റെ ആധിപത്യത്തോടെ പിന്നിടുള്ള സമയം ബ്രസീലിന്റേതായിരുന്നു. മറുഭാഗത്തു കരീം ബെന്‍സേമയും സംഘവും ചില ഒറ്റപ്പെട്ട നീക്കങ്ങള്‍ നടത്തിയെങ്കിലും ബ്രസീല്‍ പ്രതിരോധം സമര്‍ഥമായിഅതു തടഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.