ഇന്ത്യന്‍ ആരാധകര്‍ ടിക്കറ്റുകള്‍ വിറ്റഴിക്കുന്നു
Saturday, March 28, 2015 11:41 PM IST
സിഡ്നി: ലോകകപ്പ് ഫൈനല്‍ കാണാതെ ഇന്ത്യന്‍ ടീം പുറത്തായതോടെ ഇന്ത്യന്‍ ആരാധകര്‍ വാങ്ങിവച്ചിരുന്ന ടിക്കറ്റുകള്‍ വിറ്റഴിക്കുന്നു. ഫൈനലിനു ടിക്കറ്റു വാങ്ങിയ കിവീസ് ആരാധകരാണ് ടിക്കറ്റ് ആവശ്യക്കാരില്‍ കൂടുതല്‍. വില്പനക്കായി സോഷ്യല്‍ മീഡിയ ഫലപ്രദമായി ഉപയോഗിക്കുന്ന ആരാധകര്‍ ഫൈനലില്‍ കിവീസ് ടീമിനെ പിന്തുണയ്ക്കാനും ആവശ്യപ്പെടുന്നുണ്ട്. നൂറുകണക്കിന് ഇന്ത്യന്‍ ആരാധകര്‍ ടിക്കറ്റുകള്‍ വില്‍ക്കാന്‍ സന്നദ്ധത അറിയിച്ചിരിക്കുന്നതും വാങ്ങാന്‍ കിവീസ് ആരാധകരെ തേടുന്നതും. എന്നാല്‍ ടിക്കറ്റുകള്‍ കിവീസ് ആരാധകര്‍ക്കു വില്‍ക്കുന്നതിനെതിരേ ഓസ്ട്രേലിയന്‍ ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്.


ഇന്ത്യ ഫൈനലിലെത്തുമെന്നു കരുതി നിരവധി ആരാധകരാണ് ടിക്കറ്റുകള്‍ സ്വന്തമാക്കിയിരുന്നത്. സെമിയില്‍ ഓസീസിനോട് തോറ്റതോടെ ചിലര്‍ കിവി ആരാധകരായി മാറി. കളി കാണാന്‍ പോകുന്നില്ലെന്നു തീരുമാനിച്ച ഒരുകൂട്ടര്‍ കിവി ആരാധകര്‍ക്ക് ടിക്കറ്റ് വിറ്റ് പൈസ വസൂലാക്കമെന്ന ചിന്തയിലാണ്. നാളെ സ്റ്റേഡിയം നിറഞ്ഞുകവിയുമെന്നാണ് റിപ്പോര്‍ട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.