വഹാബ് റിയാസിനെ അഭിനന്ദിച്ചു സച്ചിന്‍
Tuesday, March 31, 2015 11:16 PM IST
മെല്‍ബണ്‍: പാക്കിസ്ഥാന്റെ ഫാസ്റ് ബൌളര്‍ വഹാബ് റിയാസിന്റെ ലോകകപ്പ് പ്രകടനത്തെ മുക്തകണ്ഠം പ്രശംസിച്ച് ലോകകപ്പ് ബ്രാന്‍ഡ് അംബാസഡര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍. ഈ ലോകകപ്പിലെ ഏറ്റവും മികച്ച പ്രകടനം വഹാബിന്റേതാണെന്നാണ് സച്ചിന്റെ വിലയിരുത്തല്‍. ഓസ്ട്രേലിയയ്ക്കെതിരേ നടന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തിലെ വഹാബിന്റെ പ്രകടനം എന്നും ഓര്‍മിക്കപ്പെടുന്നതാണെന്നും സച്ചിന്‍ പറഞ്ഞു. വഹാബിന് ലോകകപ്പില്‍ കൂടുതല്‍ വിക്കറ്റുകള്‍ നേടാനായില്ലെങ്കിലും ഓസ്ട്രേലിയയ്ക്കെതിരേയുള്ള വഹാബിന്റെ സ്പെല്‍ മറക്കാനാവില്ലെന്നും സച്ചിന്‍ പറഞ്ഞു. ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തില്‍ വഹാബ് ഒമ്പത് ഓവറില്‍ രണ്ടു വിക്കറ്റ് നേടിയിരുന്നു. ഷെയ്ന്‍ വാട്സനെ ക്രീസില്‍നിന്നു പൊരിക്കാനും വഹാബിനായെന്ന് സച്ചിന്‍ ചൂണ്ടിക്കാട്ടി. കുമാര്‍ സംഗക്കാര, ടിം സൌത്തി, ബോള്‍ട്ട്, ഗപ്ടില്‍, സ്റ്റാര്‍ക്, ഡിവില്യേഴ്സ് എന്നിവരുടെ പ്രകടനവും മികച്ചതായിരുന്നു എന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.