ബ്രാഡ് ഹാഡിന്‍ വിരമിച്ചു
ബ്രാഡ് ഹാഡിന്‍ വിരമിച്ചു
Tuesday, March 31, 2015 11:12 PM IST
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ബ്രാഡ് ഹാഡിന്‍ ഏകദിനത്തില്‍നിന്നു വിരമിച്ചു. ലോകകപ്പ് കിരീടനേട്ടത്തിനുശേഷമാണ് 37 കാരനായ ഹാഡിന്‍ ഇക്കാര്യമറിയിച്ചത്. 126 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള ഹാഡിന്‍ 171 ക്യാച്ചും 11 സ്റംപിംഗും നടത്തിയിട്ടുണ്ട്. 126 ഏകദിനത്തില്‍ 115 ഇന്നിംഗ്സുകളില്‍നിന്നു 31.53 ശരാശരിയില്‍ 3122 റണ്‍സ് നേടിയിട്ടുണ്ട്. രണ്ടു സെഞ്ചുറികളും പതിനാറ് അര്‍ധസെഞ്ചുറികളും ഈ വിക്കറ്റ് കീപ്പര്‍ സ്വന്തം പേരിലാക്കിയിട്ടുണ്ട്. 110 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍.

വിക്കറ്റിനു പിന്നില്‍നിന്ന് ബാറ്റ്സ്മാന്‍മാരെ പ്രകോപിപ്പിക്കുന്ന രീതിയിലുള്ള സംസാരങ്ങള്‍ക്കും പേരു കേട്ടവനാണ്. ഫൈനലിലും ഹാഡിന്റെ നാവ് വെറുതെയിരുന്നില്ല. ആദ്യ പന്തു മുതല്‍ കിവീസ് ബാറ്റ്സ്മാന്‍മാരെ ഹാഡിന്‍ പ്രകോപിപ്പിച്ചുകൊണ്ടിരുന്നു. ഫൈനലില്‍ തന്റെ പ്രവൃത്തിയെ ഹാഡിന്‍ ന്യായീകരിച്ചു. ന്യൂസിലന്‍ഡ് കളിക്കാര്‍ അത് അര്‍ഹിക്കുന്നുണ്െടന്നും അദ്ദേഹം പറഞ്ഞു. ലീഗ് മത്സരത്തില്‍ ന്യൂസിലന്‍ഡിലെത്തിയപ്പോള്‍ അവര്‍ ഇതുപോലെ തന്നെയാണ് തങ്ങളോട് പെരുമാറിയത്. അത് തങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി- ഹാഡിന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.