ടെന്നീസ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് കോഴിക്കോട്ട്
Tuesday, March 31, 2015 11:15 PM IST
കോഴിക്കോട്: 16-ാമത് ദേശീയ യൂത്ത്, സബ് ജൂണിയര്‍ ടെന്നീസ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ഏപ്രില്‍ മൂന്ന്, നാല്, അഞ്ച് തീയതികളിലായി കോഴിക്കോട് വി.കെ. കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. കോസ്മോസ് സ്പോര്‍ട്സിന്റെ സഹകരണത്തോടെ സംസ്ഥാന ടെന്നീസ്് വോളിബോള്‍ അസോസിയേഷനാണ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്.

24 സംസ്ഥാനങ്ങളില്‍ നിന്നായി ഒഫീഷ്യല്‍സ് അടക്കം 600 പേര്‍ മേളയ്ക്കെത്തുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മഹാരാഷ്ട്രയിലെ ഡോ. വെങ്കടേഷ് വാന്‍ഗ്വോഡാണ് ടെന്നീസ് വോളിബോളിന്റെ സ്ഥാപകനും ഫെഡറേഷന്‍ സെക്രട്ടറി ജനറലും. ഇന്ത്യക്കു പുറമേ ജപ്പാന്‍, കൊറിയ,തായ്ലന്‍ഡ്, ഇറാന്‍, ഇറാക്ക്, സൌദിഅറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ ഈ ഗെയിം പ്രചാരത്തിലുണ്ട്്. ഏപ്രില്‍ നാലിനു നടക്കുന്ന ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടന പരിപാടിയില്‍ മന്ത്രി ഡോ. എം.കെ. മുനീര്‍, എം.കെ. രാഘവന്‍ എംപി, എ. പ്രദീപ്കുമാര്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല, ഡോ. വെങ്കടേഷ് വാന്‍ഗ്വോഡ് തുടങ്ങിയവര്‍ പങ്കെടുക്കും. അഞ്ചിനു വൈകുന്നേരം ആറിനു നടക്കുന്ന സമാപനചടങ്ങില്‍ കോസ്മോസ് സ്പോര്‍ട്സ് ചെയര്‍മാന്‍ എ.കെ. നിഷാദ് വിജയികള്‍ക്കുള്ള മെഡലും ട്രോഫികളും സമ്മാനിക്കും. കോഴിക്കോട് ജില്ലാ കളക്ടര്‍ എന്‍. പ്രശാന്ത് മുഖ്യാതിഥിയാകും. ഓര്‍ഗനൈസിംഗ് സെക്രട്ടറി ടി.എം. അബ്ദുറഹ്മാന്‍, കോ -ഓര്‍ഡിനേറ്റര്‍ വി.കെ. തങ്കച്ചന്‍, വൈസ്ചെയര്‍മാന്‍ വി.എം. മോഹനന്‍, കോസ്മോസ് സ്പോര്‍ട്സ് ചെയര്‍മാന്‍ എ.കെ. നിഷാദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.