കോഹ്ലിയെ പിന്തുണച്ചു യുവിയും ദ്രാവിഡും
Tuesday, March 31, 2015 11:15 PM IST
മെല്‍ബണ്‍: ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ പിന്തുണച്ച് രാഹുല്‍ ദ്രാവിഡും യുവ്രാജ് സിംഗും.

കോഹ്ലിയുടെയും ബോളിവുഡ് നടി അനുഷ്ക ശര്‍മയുടെയും സ്വകാര്യജീവിതത്തെ മാനിക്കണമെന്ന് യുവ്രാജ് സിംഗ് ആരാധകരോട് ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് യുവ്രാജ് ഇക്കാര്യം ആവശ്യപ്പെട്ടത്. വിജയത്തിലും പരാജയത്തിലും ടീമിനൊപ്പം നില്‍ക്കുന്ന ആരാധകര്‍ കോഹ്ലിയുടെയും അനുഷ്കയുടെയും സ്വകാര്യ ജീവിതം മാനിക്കണമെന്ന് യുവ്രാജ് ട്വീറ്റ് ചെയ്തു.

ലോകകപ്പിലെ പ്രകടനം നോക്കേണ്ടതില്ല. ഓസ്ട്രേലിയന്‍ പര്യടനത്തില്‍ അഞ്ചു സെഞ്ചുറികള്‍ നേടിയ താരത്തിന് കൂടുതല്‍ ബഹുമാനത്തിനും പിന്തുണക്കും അവകാശമുണ്െടന്നും യുവ്രാജ് പറഞ്ഞു. ഭാവിയില്‍ കോഹ്ലി മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് ഉറപ്പുണ്െടന്നും യുവ്രാജ് പറഞ്ഞു.

ഓസ്ട്രേലിയയില്‍ വിരാട് കോഹ്ലി നടത്തിയത് മികച്ച പ്രകടനമായിരുന്നു എന്നു രാഹുല്‍ ദ്രാവിഡും പറഞ്ഞു. വിമര്‍ശിക്കുന്നവര്‍ക്ക് ചെറിയ കാലത്തേക്കുള്ള ഓര്‍മയേയുള്ളോ? ലോകകപ്പിനു മുമ്പുള്ള കാര്യമെടുക്കൂ, ടെസ്റിലും ഏകദിനത്തിലും മികച്ച പ്രകടനമാണ് കോഹ്്ലി നടത്തിയത്- ദ്രാവിഡ് പറഞ്ഞു. ഇന്ത്യ ലോകകപ്പ് ഫൈനലില്‍ കടക്കാത്തതില്‍ വലിയ വിഷമമില്ലെന്ന് ദ്രാവിഡ് പറഞ്ഞു. കഴിഞ്ഞ നാലു മാസത്തിനിടെ, ഒരു മത്സരത്തില്‍പ്പോലും ഇന്ത്യക്ക് ഓസീസിനെ പരാജയപ്പെടുത്താനായിട്ടില്ല. ഈ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ടീമുകള്‍ തന്നെയാണ് ഫൈനലില്‍ കളിച്ചതെന്നും ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു. ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് കോഹ്ലിക്കും കാമുകി അനുഷ്കയ്ക്കുമെതിരേ സോഷ്യല്‍ മീഡിയയില്‍ വലിയ ആക്ഷേപം ഉയര്‍ന്നിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.