വെട്ടോറി കളം വിട്ടു
വെട്ടോറി കളം വിട്ടു
Wednesday, April 1, 2015 10:38 PM IST
ഓക്്ലന്‍ഡ്: മാന്യന്മാരുടെ കളിയിലെ ഏറ്റവും മാന്യനായ കളിക്കാരന്‍ ഡാനിയേല്‍ വെട്ടോറി അന്താരാഷ്്ട്ര ക്രിക്കറ്റില്‍നിന്നു വിരമിച്ചു. ന്യൂസിലന്‍ഡിനുവേണ്ടി 1997 ഫെബ്രുവരിയില്‍ ഇംഗ്ളണ്ടിനെതിരേ വെല്ലിംഗ്ടണില്‍ അരങ്ങേറിയ വെട്ടോറി 18 വര്‍ഷത്തെ കരിയറാണ് ലോകകപ്പ് ഫൈനലോടെ അവസാനിപ്പിക്കുന്നത്. ഓസ്ട്രേലിയയ്ക്കെതിരേ മെല്‍ബണില്‍ നടന്ന ലോകകപ്പ് ഫൈനലായിരുന്നു കറുത്ത തൊപ്പിയില്‍ വെട്ടോറിയുടെ അവസാനത്തെ മത്സരം.

ലോകകപ്പ് ക്രിക്കറ്റില്‍ ടീം ഫൈനലില്‍ എത്തിയതില്‍ ആഹ്ളാദമുണ്െടന്നും ടീമിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്െടന്നും വെട്ടോറി പറഞ്ഞു. ഇത്രയും കാലം ആരാധകരും ടീമംഗങ്ങളും നല്‍കിയ പിന്തുണയ്ക്ക് വെട്ടോറി നന്ദി പറഞ്ഞു. ഇപ്പോഴത്തെ നായകന്‍ ബ്രണ്ടന്‍ മക്കല്ലത്തിനു നന്ദി പറയാനും വെട്ടോറി മറന്നില്ല.

ഈ ലോകകപ്പില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്ന് 15 വിക്കറ്റുകള്‍ മുപ്പത്തിയാറുകാരനായ വെട്ടോറി നേടിയിരുന്നു. 113 ടെസ്റുകളില്‍ കിവീസ് ക്യാപ് അണിഞ്ഞ വെട്ടോറി 362 വിക്കറ്റും 4531 റണ്‍സും നേടിയിട്ടുണ്ട്. ഇതില്‍ ആറു സെഞ്ചുറിയും 23 അര്‍ധസെഞ്ചുറിയുമുണ്ട്.

4000 ടെസ്റ്റ് റണ്‍സും 300 വിക്കറ്റും നേടുന്ന മൂന്നാമത്തെ താരമാണ് വെട്ടോറി. കപില്‍ ദേവും ഇയാന്‍ ബോതവുമാണ് മറ്റു രണ്ടു പേര്‍. ന്യൂസിലന്‍ഡിനുവേണ്ടി ഏറ്റവും കൂടുതല്‍ ടെസ്റ് കളിച്ച വെട്ടോറി ടെസ്റ്റില്‍ അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ കിവീസ് താരവുമാണ്. ഇംഗ്ളണ്ടിനെതിരേ അരങ്ങേറുമ്പോള്‍ വെട്ടോറിക്ക് 18 വയസ് മാത്രമായിരുന്നു പ്രായം. 295 ഏകദിനങ്ങളില്‍ കളിച്ച വെട്ടോറി 305 വിക്കറ്റുകളും 2253 റണ്‍സും സ്വന്തമാക്കി. 34 ട്വന്റി-20യില്‍ കളിച്ച വെട്ടോറിക്ക് 205 റണ്‍സും 38 വിക്കറ്റുമുണ്ട്.


ലോകകപ്പില്‍ കിവീസ് ടീമില്‍ അഞ്ചു തവണ ഇടം നേടാനും വെട്ടോറിക്കായി. എന്നാല്‍, 1999ലെ ലോകകപ്പില്‍ വെട്ടോറി ടീമിലുണ്ടായിരുന്നെങ്കിലും കളിച്ചില്ല. 2003 മുതലുള്ള നാലു ലോകകപ്പുകളിലെ 32 മത്സരങ്ങളില്‍നിന്ന് 36 വിക്കറ്റുകള്‍ ഈ ഇടംകൈയന്‍ സ്പിന്നര്‍ നേടി. 15 വിക്കറ്റുകള്‍ ഈ വര്‍ഷം മാത്രമാണ്. കഴിഞ്ഞ കുറേക്കാലമായി പരിക്കിന്റെ പിടിയിലായിരുന്ന വെട്ടോറി തിരിച്ചെത്തിയപ്പോഴും കിവീസ് ടീമിന്റെ പ്രധാന ബൌളറായി. ഇതിനു പ്രതിഫലമെന്നോണം ഐസിസിയുടെ ലോക ഇലവനില്‍ ഇടം നേടാനും വെട്ടോറിക്കായി.

2012ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍നിന്നു വിരമിച്ചതായി വെട്ടോറി പ്രഖ്യാപിച്ചെങ്കിലും അതേ വര്‍ഷം നവംബറില്‍ പാക്കിസ്ഥാനെതിരായ ടെസ്റില്‍ വെട്ടോറി ടീമിലെത്തി. 32 ടെസ്റ്റിലും 82 ഏകദിനങ്ങളിലും വെട്ടോറി ടീമിനെ നയിച്ചിട്ടുണ്ട്. 2007ല്‍ സ്റ്റീഫന്‍ ഫ്ളെമിംഗ് സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണു വെട്ടോറി നായകനായത്.

ഓക്ലന്‍ഡ് സ്വദേശിയായ വെട്ടോറി കിവീസിനുവേണ്ടി ഏറ്റവും കൂടുതല്‍ ഏകദിന, ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച താരമാണ്. കൌണ്ടിയില്‍ വാറിക്്ഷയറിനുവേണ്ടിയും നോട്ടിംഗാംഷയറിനുവേണ്ടിയും കളിച്ച വെട്ടോറി, ഐപിഎലില്‍ ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്സിന്റെ താരമാണ്.

തികഞ്ഞ മാന്യനായ വെട്ടോറി നായകനായിരുന്ന 2009ലും 2010ലും ഐസിസിയുടെ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാര്‍ഡ് ലഭിച്ചത് ന്യൂസിലന്‍ഡ് ടീമിനായിരുന്നു. റിച്ചാര്‍ഡ് ഹാഡ്ലി ന്യൂസിലന്‍ഡ് കണ്ട മികച്ച ഫാസ്റ് ബൌളറെങ്കില്‍ വെട്ടോറി കിവീസ് കണ്ട എക്കാലത്തെയും മികച്ച സ്പിന്നറാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.