നരെയ്ന്‍ വീണ്ടും ആക്ഷന്‍ പരിശോധനയ്ക്കു വിധേയനാകണമെന്ന്
Thursday, April 2, 2015 1:36 AM IST
കോല്‍ക്കത്ത: കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ വെസ്റ്റ് ഇന്‍ഡീസ് സ്പിന്നര്‍ സുനില്‍ നരെയ്ന്‍ ബൌളിംഗ് ആക്ഷന്‍ പരിശോധനയ്ക്കു വിധേയനാകണമെന്ന് ബിസിസിഐ പ്രസിഡന്റ് ജഗ്മോഹന്‍ ഡാല്‍മിയ. ഈ വിവരം താന്‍ നൈറ്റ് റൈഡേഴ്സ് മാനേജ്മെന്റിനെ അറിയിച്ചിട്ടുണ്െടന്ന് ഡാല്‍മിയ പറഞ്ഞു. സംശയകരമായ ബൌളിംഗ് ആക്്ഷന്റെ പേരില്‍ നരെയ്നെ ലോകകപ്പിനുള്ള വിന്‍ഡീസ് ടീമില്‍നിന്ന് ഒഴിവാക്കിയിരുന്നു.

ഐസിസി നരെയ്നെ കുറ്റവിമുക്തനാക്കിയെങ്കിലും ഐപിഎല്‍ നിയമമനുസരിച്ച് നരെയ്ന്‍ വീണ്ടും ടെസ്റിനു ഹാജരാകണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചെന്നൈയിലെ ശ്രീരാമചന്ദ്ര യുണിവേഴ്സിറ്റിയിലായിരിക്കും നരെയ്ന്റെ ബൌളിംഗ് പരിശോധന. 2014 ചാമ്പ്യന്‍സ് ലീഗ് ക്രിക്കറ്റിനിടയ്ക്കാണ് സംശയകരമായ ബൌളിംഗ് ആക്്ഷന്റെ പേരില്‍ നരെയ്നെ വിലക്കിയത്. പിന്നീട് നരെയ്നെ നവംബറില്‍ നടന്ന ഇന്ത്യന്‍ പര്യടനത്തില്‍നിന്നും ലോകകപ്പില്‍ നിന്നും ഒഴിവാക്കിയിരുന്നു. അതേസമയം, നരെയ്നെ കളിപ്പിച്ചില്ലെങ്കില്‍ ബിസിസിഐക്കെതിരേ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നിയമനടപടി സ്വീകരിക്കുമെന്ന റിപ്പോര്‍ട്ട് ബിസിസിഐ നിഷേധിച്ചു. തങ്ങള്‍ കളിക്കില്ലെന്ന് നൈറ്റ് റൈഡേഴ്സ് മാനേജ്മെന്റ് വ്യക്തമാക്കിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.