കൂടുതല്‍ ഗ്രാന്‍ഡ്സ്ളാമുകള്‍ ലക്ഷ്യം: സാനിയ മിര്‍സ
കൂടുതല്‍ ഗ്രാന്‍ഡ്സ്ളാമുകള്‍ ലക്ഷ്യം: സാനിയ മിര്‍സ
Saturday, April 18, 2015 11:54 PM IST
ഹൈദരാബാദ്: വിരമിക്കുന്നതിനുമുമ്പ് കൂടുതല്‍ ഗ്രാന്‍ഡ് സ്ളാം കിരീടങ്ങള്‍ സ്വന്തമാക്കുകയാണ് ലക്ഷ്യമെന്ന് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ. ടെന്നീസ് ആസ്വദിക്കുന്നു. അതുകൊണ്ട് തന്നെ വിരമിക്കലിനെക്കുറിച്ച് ചിന്തിക്കുന്നതുകൂടിയില്ല-സാനിയ വ്യക്തമാക്കി. ജീവിതത്തിലെടുത്ത രണ്ട് സുപ്രധാന തീരുമാനങ്ങള്‍ വിവാഹവും ഡബിള്‍സില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയുമായിരുന്നുവെന്ന് ചോദ്യത്തിനുത്തരമായി സാനിയ പറഞ്ഞു. 2010ല്‍ കരിയര്‍ അവസാനിച്ചെന്നു കരുതിയതാണ്. അത്രയ്ക്കു ദുര്‍ബലമായിരുന്നു എന്റെ കൈകള്‍. സ്വന്തമായി തല ചീകാന്‍ വരെ കഴിയാത്ത അവസ്ഥ. വിവാഹശേഷം ഭര്‍ത്താവാണ് (ഷോയ്ബ് മാലിക്ക്) വീണ്ടും ടെന്നീസ് കളിച്ചുകൂടേയെന്നു ചോദിക്കുന്നത്. ഡബിള്‍സ് പങ്കാളി മര്‍ട്ടീന ഹിംഗിസുമായുള്ള സഖ്യം ഉപേക്ഷിക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.