ഫെല്പ്സ് വീണ്ടും നീന്തല്‍ക്കുളത്തില്‍
Saturday, April 18, 2015 11:55 PM IST
വാഷിംഗ്ടണ്‍: മദ്യപിച്ച് വാഹനമോടിച്ചതിന്റെ പേരില്‍ ആറുമാസ സസ്പെന്‍ഷനുശേഷം മൈക്കിള്‍ ഫെല്പ്സ് വീണ്ടും നീന്തല്‍ക്കുളത്തില്‍ തിരിച്ചെത്തി. മേസ പ്രോ സീരിസില്‍ 100 മീറ്റര്‍ ബട്ടര്‍ഫ്ളൈസില്‍ മത്സരിക്കാനിറങ്ങിയ ഫെല്പ്സ് 52.38 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് ഫോമിലാണെന്നു തെളിയിക്കുകയും ചെയ്തു. റിയോ ഒളിമ്പിക്സില്‍ മത്സരിക്കാമെന്നാണ് പ്രതീക്ഷയെന്നു മത്സരശേഷം താരം പ്രതികരിച്ചു. നീണ്ട ഇടവേളയ്ക്കുശേഷം മത്സരരംഗത്തേക്ക് തിരിച്ചെത്താനായതില്‍ സന്തോഷമുണ്െടന്നും ജീവിതത്തെ കൂടുതല്‍ അടുത്തറിയാന്‍ സസ്പെന്‍ഷന്‍ കാലഘട്ടം ഇടയാക്കി-ഫെല്പ്സ് പ്രതികരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.