പാക്കിസ്ഥാനെ ബംഗ്ളാദേശ് മുക്കി
പാക്കിസ്ഥാനെ ബംഗ്ളാദേശ് മുക്കി
Saturday, April 18, 2015 11:48 PM IST
ധാക്ക: പാക്കിസ്ഥാനെ 79 റണ്‍സിനു നാണംകെടുത്തി ബംഗ്ളാദേശ് പാക്കിസ്ഥാനെതിരായ ആദ്യ ഏകദിനം സ്വന്തമാക്കി. 330 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ പാക്കിസ്ഥാന്‍ 45.1 ഓവറില്‍ 250ന് ഓള്‍ഔട്ടായി. ബംഗ്ളാദേശിനായി ഓപ്പണര്‍ തമിം ഇക്ബാലും വിക്കറ്റ് കീപ്പര്‍ മുഷ്ഫിക്കര്‍ റഹീമും സെഞ്ചുറി നേടി. സ്കോര്‍: ബംഗ്ളാദേശ് ആറിന് 329 പാക്കിസ്ഥാന്‍ 45.1 ഓവറില്‍ 250ന് എല്ലാവരും പുറത്ത്.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ബംഗ്ളാദേശിനു തുണയായത് തമിം ഇക്ബാലും മുഷ്ഫിക്കുര്‍ റഹീമും കൂട്ടുകെട്ടാണ്. 20-ാം ഓവറില്‍ രണ്ടിന് 67 എന്നനിലയില്‍ ക്രീസില്‍ ഒത്തുചേര്‍ന്ന ഇരുവരും 178 റണ്‍സിന്റെ റിക്കാര്‍ഡ് കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.

തമീം 135 പന്തില്‍ 15 ഫോറും മൂന്നു സിക്സറുകളും ഉള്‍പ്പെടെ 132 റണ്‍സെടുത്തു. ആക്രമിച്ചു കളിച്ച റഹീം 106 റണ്‍സ് കണ്െടത്തിയത് വെറും 77 പന്തിലാണ്. ബംഗ്ളാദേശിന്റെ ഉയര്‍ന്ന ഏകദിന സ്കോറാണിത്. ഏറെക്കാലത്തെ ഇടവേളയ്ക്കുശേഷം അന്താരാഷ്ട്ര മത്സരം കളിക്കാനിറങ്ങിയ സയിദ് അജ്മലിനെ ബംഗ്ളാ ബാറ്റ്സ്മാന്‍മാര്‍ നന്നായി പ്രഹരിച്ചു. 10 ഓവറില്‍ 74 റണ്‍സാണ് അജ്മല്‍ വഴങ്ങിയത്.


വന്‍ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ പാക്കിസ്ഥാന്‍ യുവനിരയെ നായകന്‍ അസ്ഹര്‍ അലി (72) മുന്നോട്ടുനയിച്ചു. എന്നാല്‍ പാക് സ്കോര്‍ 148ല്‍ നില്‍ക്കെ അലി പുറത്തായത് പാക് നിരയുടെ നട്ടെല്ലൊടിച്ചു. കന്നി ഏകദിനം കളിക്കുന്ന മുഹമ്മദ് റിസ്വാന്‍ തകര്‍ത്തടിച്ചെങ്കിലും ബംഗ്ളാദേശ് ജയം തടയാനായില്ല. ആതിഥേയര്‍ക്കായി തസ്കിന്‍ അഹമ്മദും അറാഫത്ത് സണ്ണിയും മൂന്നുവിക്കറ്റ് വീതം വീഴ്ത്തി. പരമ്പരയില്‍ മൂന്നു ഏകദിനങ്ങളാണുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.