ഞാന്‍ ആരോടും 16 കോടി ചോദിച്ചില്ല: യുവ്രാജ് സിംഗ്
Sunday, April 19, 2015 11:42 PM IST
വിശാഖപട്ടണം: തന്നെ സ്വന്തമാക്കാന്‍ 16 കോടി രൂപ മുടക്കാന്‍ ഒരു ടീം ഫ്രാഞ്ചൈസിയോടും ആവശ്യപ്പെട്ടില്ലെന്ന് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് താരം യുവ്രാജ് സിംഗ്. ഐപിഎല്‍ ക്രിക്കറ്റില്‍ കോടികള്‍ മുടക്കി താരങ്ങളെ ടീമിലെടുത്തിട്ടും ഡല്‍ഹി ഡയര്‍ ഡെവിള്‍സിന് രക്ഷയില്ല. വന്‍തുക മുടക്കി ടീമിലെടുത്ത താരങ്ങള്‍ പരാജയപ്പെട്ടതോടെ ടീം മാനേജ്മെന്റില്‍ മുറുമുറുപ്പ് തുടങ്ങിയിട്ടുണ്ട്. യുവിയെ ഇത്രയും തുക മുടക്കി ടീമിലെത്തിക്കണമായിരുന്നോ എന്ന ചോദ്യം ഡല്‍ഹി ടീമിന്റെ ഭാഗത്തുനിന്നു തന്നെ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് യുവിയുടെ ചോദ്യം. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയ്ക്കാണ് യുവ്രാജിനെ ഡല്‍ഹി ടീമിലെടുത്തത്. കോടികള്‍ മുടക്കി താരങ്ങളെ ടീമിലെടുത്തിട്ടും ഡല്‍ഹി ഡയര്‍ ഡെവിള്‍സിന് രക്ഷയില്ലാത്ത സാഹചര്യമാണിപ്പോള്‍. കളിച്ച ആദ്യ രണ്ടു മത്സരങ്ങളിലും പരാജയമായിരുന്നു ഫലം.ടീം മാനേജ്മെന്റില്‍ മുറുമുറുപ്പ് തുടങ്ങിയതിന്റെ ലക്ഷണമായാണ് യുവിയുടെ പ്രതികരണം വിലയിരുത്തപ്പെടുന്നത്.


ആദ്യ രണ്ടു മത്സരങ്ങളിലും സമ്പൂര്‍ണ പരാജയമായിരുന്ന യുവ്രാജ് പഞ്ചാബിനെതിരായ മത്സരത്തിലെ മികച്ച പ്രകടനത്തിലൂടെ തിരിച്ചുവന്നു.

വിവാദങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ വിലകൂടിയ താരം എന്ന വിശേഷണം ബാറ്റിംഗില്‍ സമ്മര്‍ദമുണ്ടാക്കുന്നുണ്േടായെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായാണ് എനിക്കു വേണ്ടി 16 കോടി രൂപ മുടക്കാന്‍ ആരോടും ആവശ്യപ്പെട്ടില്ല എന്നു പറഞ്ഞത്. ഐപിഎല്‍ എട്ടാം സീസണ്‍ ലേലം എല്ലാ താരങ്ങളെയും പോലെ തന്നെയാണ് താനും നോക്കിക്കണ്ടിരുന്നത്. ഇത്രയും വലിയ തുക മുടക്കി ടീമിലെടുക്കാന്‍ താന്‍ ഒരിക്കലും ആരോടും ആവശ്യപ്പെട്ടിട്ടില്ല.

ഇനി എത്ര പണം മുടക്കി ടീമിലെടുത്താലും ഐപിഎലില്‍ കളിക്കുകയാണ് തന്റെ പ്രഥമ ലക്ഷ്യമെന്നും യുവരാജ് പറഞ്ഞു. ഇന്നലെ ഹൈദരാബാദിനെതിരേ നടന്ന മത്സരത്തിലും യുവിക്കു തിളങ്ങാനായില്ല. 13 പന്ത് നേരിട്ട അദ്ദേഹത്തിനു നേടാനായത് ഒമ്പതു റണ്‍സ് മാത്രമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.