എഫ്എ കപ്പ്: ആഴ്സണല്‍ -ആസ്റണ്‍ വില്ല ഫൈനല്‍
Monday, April 20, 2015 12:05 AM IST
ലണ്ടന്‍: വെംബ്ളി സ്റ്റേഡിയത്തില്‍ ഗണ്ണേഴ്സ് വെടി. എഫ്എ കപ്പില്‍ ആഴ്സണല്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് റീഡിംഗിനെ കീഴടക്കി ഫൈനലില്‍ കടന്നപ്പോള്‍ ലിവര്‍പൂളിനെ അതേ സ്കോറില്‍ മറികടന്ന് ലിവര്‍പൂളും ഫൈനലിലെത്തി. ചിലിയന്‍ സ്ട്രൈക്കര്‍ അലക്സിക് സാഞ്ചസിന്റെ (39, 105+1) ഇരട്ട ഗോളുകളാണ് പീരങ്കിപ്പടയെ ഫൈനലിലേക്കു കടത്തിയത്. ഗാരത് മക്ലേറി (54) വകയായിരുന്ന റീഡിംഗിന്റെ ഗോള്‍. മുഴുവന്‍ സമയത്ത് ഇരുടീമുകളും സമനില പാലിച്ചപ്പോള്‍ കളി അധികസമയത്തേക്കു നീങ്ങുകയായിരുന്നു.

ആദ്യപകുതി അവസാനിക്കാന്‍ ആറ് മിനിറ്റ് ശേഷിക്കേ സാഞ്ചസ് ആഴ്സണലിനെ മെസ്യൂട്ട് ഓസിലിന്റെ പാസിലൂടെ മുന്നിലെത്തിച്ചു. സ്റേഡിയത്തിലെ ആഴ്സണല്‍ ആരാധകരെ നിശബ്ദരാക്കിക്കൊണ്ട് 54-ാം മിനിറ്റില്‍ ഗരത് മക്ലേറി റീഡിംഗിനു സമനില നല്‍കി. റീഡിംഗും ഗോളിനായി ഉണര്‍ന്നുകളിച്ചെങ്കിലും ലക്ഷ്യംകണ്ടില്ല. ഇതോടെ മത്സരം അധികസമയത്തേക്കു നീണ്ടു. അധികസമയത്തിന്റെ ആദ്യപകുതിയുടെ ഇഞ്ചുറി ടൈമില്‍ സാഞ്ചസ് രണ്ടാം ഗോളും നേടി ആഴ്സണലിനെ മുന്നിലെത്തിച്ചു. തീര്‍ത്തും ദുര്‍ബലമായ ഷോട്ട് ഗോള്‍കീപ്പറുടെ കാലുകള്‍ക്കിടയിലൂടെ വലയിലെത്തുകയായിരുന്നു.


ആസ്റണ്‍ വില്ലയ്ക്കുവേണ്ടി ക്രിസ്റ്യന്‍ ബെന്റക്കെയും(36) ഫാബിയാന്‍ ഡെല്‍ഫും(54) ഗോള്‍ നേടിയപ്പോള്‍ ഫിലിപ്പെ കുട്ടീഞ്ഞോയുടെ(30 വകയായിരുന്നു ലിവറിന്റെ ഗോള്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.