ഇന്ത്യന്‍ വനിതകള്‍ തിളങ്ങുന്നു: സൈന
ഇന്ത്യന്‍ വനിതകള്‍ തിളങ്ങുന്നു: സൈന
Monday, April 20, 2015 12:04 AM IST
മുംബൈ: സാനിയ മിര്‍സയുടെയും തന്റെയും ലോക റാങ്കിംഗിലെ ഒന്നാംസ്ഥാനം സ്പോര്‍ട്സ് രംഗത്തെ ഇന്ത്യന്‍ വനിതാ കുതിപ്പിന്റെ തെളിവെന്ന് ബാഡ്മിന്റണ്‍ താരം സൈന നെഹ്വാള്‍. ലോക ടെന്നീസിലെ മികച്ച താരങ്ങളിലൊരാളാണ് സാനിയ. സാനിയയ്ക്കൊപ്പം മേരി കോം, കൃഷ്ണ പൂനിയ, ഗീത പോഗത്, ബബിത കുമാരി, ഹീന സിന്ധു എന്നിവരും തുടര്‍ച്ചയായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. നമ്മുടെ വനിതാ താരങ്ങള്‍ കായികരംഗത്ത് മികവു പുലര്‍ത്തുന്നത് എല്ലാ അര്‍ഥത്തിലും ശുഭസൂചനയാണ്. കേന്ദ്ര സര്‍ക്കാരിന്റെ അനുകൂലനടപടികളും ഈ നേട്ടത്തിനു കാരണമായി -സൈന പറഞ്ഞു.


ചൈനീസ് താരങ്ങളെ നേരിടുന്നതാണ് ഏറ്റവും ദുഷ്കരമെന്ന് സൈന കൂട്ടിച്ചേര്‍ത്തു. ഇന്ത്യയെ അപേക്ഷിച്ച് മികച്ച പരിശീലനവും വിദഗ്ധരായ പരിശീലകരുടെ സേവനവും അവര്‍ക്കു ലഭിക്കുന്നു. ഭാഗ്യവശാല്‍ ചെറുപ്പത്തിലെ പുല്ലേല ഗോപീചന്ദ് അക്കാദമിയില്‍ പരിശീലനം നടത്താന്‍ എനിക്കു സാധിച്ചു. അടുത്തവര്‍ഷത്തെ റിയോ ഒളിമ്പിക്സില്‍ മെഡല്‍ നേടുകയാണ് ഏകലക്ഷ്യമെന്നും ബാഡ്മിന്റണിലെ ഗ്ളാമര്‍ഗേള്‍ കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.