ഒന്നാം റാങ്ക് നിലനിര്‍ത്താന്‍ കഠിനാധ്വാനം ചെയ്യും: സാനിയ
ഒന്നാം റാങ്ക് നിലനിര്‍ത്താന്‍ കഠിനാധ്വാനം ചെയ്യും: സാനിയ
Monday, April 20, 2015 12:04 AM IST
ഹൈദരാബാദ്: വനിത ഡബിള്‍സിലെ ഒന്നാംറാങ്ക് നിലനിര്‍ത്താന്‍ കഠിനാധ്വാനം ചെയ്യുമെന്ന് സാനിയ മിര്‍സ. ഫിലിപ്പീന്‍സിനെതിരായ ഫെഡറേഷന്‍ കപ്പ് ടെന്നീസ് മത്സരത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സാനിയ. ഫെഡറേഷന്‍ കപ്പില്‍ അടുത്തറൌണ്ടിലേക്കെത്താനായതില്‍ സന്തോഷമുണ്െടന്നും സാനിയ പറഞ്ഞു. യുവ താരങ്ങള്‍ മികച്ച രീതിയില്‍ കളിക്കുന്നുണ്ട്. പ്രത്യേകിച്ച് അങ്കിത റെയ്നയെപ്പോലുള്ളവര്‍.

ഓരോ കളിയിലും കുടുതല്‍ മികവ് പുലര്‍ത്തുന്നത് ശുഭസൂചകമാണ്-സാനിയ കൂട്ടിച്ചേര്‍ത്തു. സ്റ്റഡ്ഗര്‍ട്ട് ഡബ്ള്യൂടിഎയില്‍ കളിക്കാന്‍ സാനിയ ഇന്നലെ യാത്രതിരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.