ചെല്‍സിക്കും സിറ്റിക്കും ജയം
Monday, April 20, 2015 12:04 AM IST
ലണ്ടന്‍: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്കും മാഞ്ചസ്റര്‍ സിറ്റിക്കും ജയം. കരുത്തരുടെ പോരാട്ടത്തില്‍ മാഞ്ചസ്റര്‍ യുണൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിനു കീഴടക്കിയാണ് ചെല്‍സി സ്വന്തം ഗ്രൌണ്ട് സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ ജയം ആഘോഷിച്ചത്. എഡന്‍ ഹസാര്‍ഡിന്റെ (38) തായിരുന്നു വിജയ ഗോള്‍. ഓസ്കറിന്റെ പാസില്‍നിന്നായിരുന്നു നീലക്കുപ്പായക്കാരുടെ ഗോള്‍ പിറന്നത്. ജയത്തോടെ ചെല്‍സി ഒന്നാം സ്ഥാനം കൂടുതല്‍ ദൃഢമാക്കി. 32 കളിയില്‍ ചെല്‍സിക്കു 76 പോയിന്റാണുള്ളത്. അത്രതന്നെ മത്സരങ്ങളില്‍ ആഴ്സണലിനു 66 പോയിന്റുമുണ്ട്. 33 മത്സരത്തില്‍നിന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് 65 പോയിന്റുമുണ്ട്. വെസ്റ്റ്ഹാം യുണൈറ്റഡിനെ എതിരില്ലാത്ത രണ്ടു ഗോളിന് തോല്‍പ്പിച്ചാണ് സിറ്റി ജയം സ്വന്തമാക്കിയത്. സിറ്റി ജയിംസ് കോളിന്‍സിന്റെ സെല്‍ഫ് ഗോളിലൂടെ 18ാം മിനിറ്റില്‍മുന്നിലെത്തി. 36-ാം മിനിറ്റില്‍ സെര്‍ജിയോ അഗ്യൂറോ നിലവിലെ ചാമ്പ്യന്‍മാരുടെ ഗോള്‍പട്ടിക ഉയര്‍ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.