138 പന്തില്‍ 350 റണ്‍സ്
138 പന്തില്‍ 350 റണ്‍സ്
Tuesday, April 21, 2015 11:42 PM IST
ലണ്ടന്‍: ഇംഗ്ളീഷ് കൌണ്ടി ടീം ലങ്കാഷയര്‍ ബാറ്റ്സ്മാന്‍ ഏകദിനത്തില്‍ 350 റണ്‍സ് നേടി ലോക റിക്കാര്‍ഡ് സ്ഥാപിച്ചു. ലങ്കാഷയറിന്റെ യുവ ഓള്‍റൌണ്ടര്‍ ലിയാം ലിവിംഗ്സറ്റര്‍ 138 പന്ത് നേരിട്ടാണ് 350 റണ്‍സ് അടിച്ചെടുത്തത്. റോയല്‍ ലണ്ടന്‍ നാഷണല്‍ ക്ളബ്ബ് ചാമ്പ്യന്‍ഷിപ്പില്‍ ക്ളാഡിക്കെതിരെയായിരുന്നു ഈ അത്യുജ്വല ബാറ്റിംഗ്. 21 കാരനായ ലിവിംഗ്സ്റ്റണിന്റെ ബാറ്റില്‍നിന്ന് 34 പ്രാവശ്യം പന്ത് ബൌണ്ടറി കടന്നു. 27 തവണ പന്ത് നിലം തൊടാതെ ബൌണ്ടറിക്കു മുകളിലൂടെ പറന്നു. ഇന്ത്യയുടെ നിഖിലേഷ് സുരേന്ദ്രന്‍ സ്ഥാപിച്ച 334 നോട്ടൌട്ടിന്റെ റിക്കാര്‍ഡാണ് ലിവിംഗ്സ്റ്റര്‍ പഴങ്കഥയാക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.