ഒളിമ്പിക്സ് ആതിഥേയത്വം: തോമസ് ബക്ക് മോദിയുമായി ചര്‍ച്ച നടത്തും
Saturday, April 25, 2015 11:57 PM IST
ന്യൂഡല്‍ഹി: ഇന്ത്യ ഒളിമ്പിക്സ് ആതിഥേയത്വത്തിന് തയാറെടുക്കുന്നതിനിടെ അന്താരാഷ്ട്ര ഒളിമ്പിക്സ് അസോസിയേഷന്‍ പ്രസിഡന്റ് തോമസ് ബക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തിങ്കളാഴ്ച ചര്‍ച്ച നടത്തും. 2024 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ അവകാശവാദം ചര്‍ച്ചയില്‍ മോദി ഉന്നയിക്കുമെന്നാണ് കരുതപ്പെടുന്നത്. 2010 കോണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട വിവാദങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായേക്കും. ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ താത്പര്യം സ്വാഗതാര്‍ഹമാണെന്ന് ഐഒസി അംഗമായ രണ്‍ബീര്‍ സിംഗ് പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഇന്ത്യയിലെ ഭരണാധികാരികളാണെന്നും അദ്ദേഹം വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.