പാക്കിസ്ഥാന്‍ വീണ്ടും നാണംകെട്ടു
പാക്കിസ്ഥാന്‍ വീണ്ടും നാണംകെട്ടു
Saturday, April 25, 2015 11:55 PM IST
ധാക്ക: ബംഗ്ളാദേശ് പര്യടനത്തിലെ പാക്കിസ്ഥാന്റെ തോല്‍വി തുടരുന്നു. ഇത്തവണ ട്വന്റി-20യിലാണെന്നുമാത്രം. പരമ്പരയിലെ ഏക ട്വന്റി-20യില്‍ ഏഴുവിക്കറ്റിനായിരുന്നു കീഴടങ്ങല്‍. സ്കോര്‍: പാക്കിസ്ഥാന്‍ അഞ്ചിന് 141, ബംഗ്ളാദേശ് മൂന്നിന് 143.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പാക്കിസ്ഥാനെ നിയന്ത്രിക്കുന്നതില്‍ ബംഗ്ളാ ബൌളര്‍മാര്‍ വിജയിച്ചു. 37 റണ്‍സെടുത്ത ഓപ്പണര്‍ മുക്താര്‍ അഹമ്മദ്, ഹാരിസ് സൊഹൈല്‍ (30 നോട്ടൌട്ട്) എന്നിവര്‍ മാത്രമാണ് പാക് നിരയില്‍ തിളങ്ങിയത്. ഷാഹിദ് അഫ്രീദി 12 റണ്‍സെടുത്തു പുറത്തായി.

വിജയലക്ഷ്യം തേടിയിറങ്ങിയ ബംഗ്ളാദേശ് ഒരുഘട്ടത്തില്‍ മൂന്നിന് 38 എന്നനിലയിലായിരുന്നു. എന്നാല്‍ ഷക്കീബ് അള്‍ഹസന്‍ (41 പന്തില്‍ 57), ഷാബിര്‍ റഹ്മാന്‍ (32 പന്തില്‍ 51) സഖ്യം 22 പന്തുകള്‍ ബാക്കിനില്‍ക്കെ ആതിഥേയരെ വിജയത്തിലെത്തിച്ചു. ഷബീര്‍ റഹ്മാനാണ് കളിയിലെ താരം.


അതേസമയം ഐസിസി ഏകദിനറാങ്കിംഗില്‍ ബംഗ്ളാദേശ് താരങ്ങളുടെ മുന്നേറ്റം. പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ മികച്ച പ്രകടനമാണ് ബംഗ്ളാ താരങ്ങള്‍ക്ക് തുണയായത്. വിക്കറ്റ് കീപ്പര്‍ മുഷ്ഫിക്കര്‍ റഹീമാണ് നേട്ടമുണ്ടാക്കിയ പ്രധാനതാരം.

ബാറ്റ്സ്മാന്‍മാരുടെ പട്ടികയില്‍ 12 സ്ഥാനങ്ങള്‍ മുന്നോട്ടുകയറി 18-മതാണ് റഹീം. രണ്ടു സെഞ്ചുറിയുള്‍പ്പെടെ 312 റണ്‍സ് നേടിയ ഓപ്പണര്‍ തമീം ഇക്ബാല്‍ 30-മതെത്തി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.