ലാലിഗ: ബാഴ്സയ്ക്കു ജയം
ലാലിഗ: ബാഴ്സയ്ക്കു ജയം
Sunday, April 26, 2015 12:58 AM IST
ബാഴ്സലോണ: സ്പാനിഷ് ലാലിഗയില്‍ കാറ്റലോണിയന്‍സ് ടീമുകള്‍ ഏറ്റുമുട്ടിയപ്പോള്‍ ജയം ബാഴ്സലോണയ്ക്കൊപ്പം. എസ്പാനിയോളിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് കീഴടക്കിയ മെസിയും കൂട്ടരും ഒന്നാംസ്ഥാനം കൂടുതല്‍ ഭദ്രമാക്കി. 54ാം മിനിറ്റി ജോര്‍ഡി ആല്‍ബ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതിനെത്തുടര്‍ന്ന് പത്തു പേരുമായാണ് ബാഴ്സ മത്സരം പൂര്‍ത്തിയാക്കിയത്.


നെയ്മറിലൂടെ (17) ബാഴ്സ ആദ്യം മുന്നിലെത്തി. എട്ട് മിനിറ്റുകള്‍ക്കുശേഷം മെസി ലീഡ് ഉയര്‍ത്തി. ലൂയിസ് സുവാരസിന്റെ പാസിലാണ് മെസി വലകുലുക്കിയത്.

ജയത്തോടെ ബാഴ്സയ്ക്കു 33 കളികളില്‍ നിന്നും 81 പോയിന്റായി. രണ്ടാംസ്ഥാനത്തുള്ള റയല്‍ മാഡ്രിഡിനേക്കാള്‍ അഞ്ച് പോയിന്റ് മുന്നിലാണ് മെസിയും കൂട്ടരും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.