കോഹ്ലി നിരീക്ഷണത്തിലാണ്!
Sunday, April 26, 2015 12:56 AM IST
മുംബൈ: വിവാദങ്ങള്‍ കൂടെപ്പിറപ്പായ ഇന്ത്യന്‍ താരം വിരാട് കോഹ്ലിയെ അങ്ങനെ കയര്‍ അഴിച്ചുവിടുമെന്ന് കരുതേണ്െടന്ന് ബിസിസിഐ പ്രസിഡന്റ് ജഗ്മോഹന്‍ ഡാല്‍മിയ. കോഹ്ലിയുടെ പെരുമാറ്റം നിരീക്ഷണത്തിലാണെന്നും ഇനി പ്രശ്നങ്ങളുണ്ടാക്കിയാല്‍ അച്ചടക്ക നടപടികളുണ്ടായേക്കുമെന്നും ഡാല്‍മിയ വ്യക്തമാക്കി.

ലോകകപ്പ് ക്രിക്കറ്റിനിടെ ഇന്ത്യന്‍ പത്രപ്രവര്‍ത്തകനെ അധിക്ഷേപിച്ച കോഹ്ലിയുടെ പ്രവൃത്തി വന്‍വിവാദമായിരുന്നു. ബോളിവുഡ് താരം അനുഷ്ക ശര്‍മയുമായുള്ള പ്രണയവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഗോസിപ്പ് കോളങ്ങളില്‍ പലപ്പോഴും നിറയാറുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.