ബാഴ്സ ജയിച്ചാല്‍ ബ്രസീലിനു പ്ളാന്‍ ബി
Sunday, April 26, 2015 12:57 AM IST
റിയോ ഡി ഷനേറോ: ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ ബയേണ്‍ മ്യൂണിക്കിനെതിരേ ബാഴ്സ ജയിച്ചാല്‍ കോപ്പാ അമേരിക്ക കപ്പില്‍ ബ്രസീലിന്റെ തന്ത്രം മാറും. ബാഴ്സ ജയിച്ചാല്‍ പരിശീലനമത്സരങ്ങളില്‍ നെയ്മറിന്റെ സേവനം ബ്രസീലിനു ലഭിക്കില്ല. ഇതാണ് പ്ളാന്‍ ബിയെക്കുറിച്ച് ചിന്തിക്കാന്‍ ബ്രസീലിനെ പ്രേരിപ്പിക്കുന്നത്.

ജൂണ്‍ 11 മുതല്‍ ജൂലൈ നാലുവരെ ചിലിയിലാണ് കോപ്പാ അമേരിക്ക നടക്കുന്നത്. ജൂണ്‍ ആറിനാണ് ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍. തൊട്ടടുത്ത ദിവസമാണ് മെക്സിക്കോയ്ക്കെതിരേ ബ്രസീലിന്റെ ആദ്യ പരിശീലന മത്സരം.


നെയ്മറിന് എത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ പ്ളാന്‍ എ ഒഴിവാക്കി പ്ളാന്‍ ബിയുമായാവും തങ്ങള്‍ ഗ്രൌണ്ടിലിറങ്ങുകയെന്ന് ബ്രസീല്‍ ടീം ഡോക്ടര്‍ റോഡ്രിഗോ ലാസ്മര്‍ പറഞ്ഞു. ജൂണ്‍ 14ന് കൊളംബിയക്കെതിരേയാണ് ബ്രസീലിന്റെ ആദ്യ കോപ്പ അമേരിക്കയിലെ ആദ്യമത്സരം. മേയ് അഞ്ചിനാണ് കോച്ച് ദുംഗ ടൂര്‍ണമെന്റിനുള്ള 23 അംഗ ടീമിനെ പ്രഖ്യാപിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.