ഹെര്‍ണാണ്ടസ് വീണ്ടും: റയലിനു വിജയം
ഹെര്‍ണാണ്ടസ് വീണ്ടും: റയലിനു വിജയം
Tuesday, April 28, 2015 11:54 PM IST
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ ഒന്നാം സ്ഥാനത്തിനുവേണ്ടിയുള്ള പോരാട്ടം ആവേശകരമായ നിലയിലേക്ക്. റയല്‍ മാഡ്രിഡ് രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് സെല്‍റ്റ വിഗോയെ പരാജയപ്പെടുത്തി ഒന്നാം സ്ഥാനത്തുള്ള ബാഴ്സലോണയ്ക്കു വെല്ലുവിളിയുമായി തൊട്ടുപിന്നാലെ തന്നെയുണ്ട്. ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ റയലിന്റെ ഹീറോയായ ഹാവിയര്‍ ഹെര്‍ണാണ്ടസ് ഇരട്ട ഗോളുകളുമായി ഒരിക്കല്‍ക്കൂടി സൂപ്പര്‍ താരമായി.

ടോണി ക്രൂസ് (16), ഹെര്‍ണാണ്ടസ് (24, 69), ജയിംസ് റോഡ്രിഗസ് (43) എന്നിവരാണ് റയലിന്റെ ഗോള്‍ സ്കോറര്‍മാര്‍. നോലിറ്റോ (9), സാന്റി മിന (28) എന്നിവര്‍ വിഗോയ്ക്കുവേണ്ടി ഗോള്‍ നേടി. സെല്‍റ്റയുടെ ഗ്രൌണ്ടിലിറങ്ങിയ റയലിനെ ഒമ്പതാം മിനിറ്റില്‍ തന്നെ നോലിറ്റോ ഞെട്ടിച്ചു. എന്നാല്‍, പതിനാറാം മിനിറ്റില്‍ ക്രൂസ് റയലിനു സമനില നേടിക്കൊടുത്തു. രണ്ടാം ഗോളിനു റയലിനു അധികം നേരം കാത്തിരിക്കേണ്ടിവന്നില്ല. ഹെര്‍ണാണ്ടസ് (24) റയലിന്റെ ലീഡ് ഉയര്‍ത്തി.


പാസുകള്‍ കൈമാറിക്കൊണ്ട് റോഡ്രിഗസും ഹെര്‍ണാണ്ടസും നടത്തിയ മുന്നേറ്റം ഗോളില്‍ കലാശിക്കുകയായിരുന്നു. 33 മത്സരങ്ങളില്‍ റയല്‍ 79 പോയിന്റുമായി രണ്ടാം സ്ഥാനത്തു തുടരുന്നു. അത്രതന്നെ മത്സരങ്ങളില്‍ 81 പോയിന്റുമായി ബാഴ്സലോണ ഒന്നാം സ്ഥാനത്താണ്. നിലവിലെ ചാമ്പ്യന്‍മാരായ അത്ലറ്റികോ മാഡ്രിഡ് 72 പോയിന്റുമായി മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.