കോല്‍ക്കത്തയെ പരാജയപ്പെടുത്തി ചെന്നൈ തലപ്പത്ത്
കോല്‍ക്കത്തയെ  പരാജയപ്പെടുത്തി ചെന്നൈ തലപ്പത്ത്
Wednesday, April 29, 2015 11:56 PM IST
ചെന്നൈ: സൂപ്പര്‍ കിംഗ്സിനെ മടയില്‍ച്ചെന്ന് ആക്രമിച്ചു നൈറ്റ് റൈഡിംഗ് നടത്താന്‍ ശ്രമിച്ച കോല്‍ക്കത്തയ്ക്കു തിരിച്ചടി. മഹേന്ദ്രസിംഗ് ധോണി നയിച്ച ചെന്നൈക്കെതിരേ ഗൌതം ഗംഭീര്‍ നയിച്ച കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് രണ്ടു റണ്‍സ് പരാജയം. ചെറിയ സ്കോര്‍ പിന്തുടര്‍ന്ന കോല്‍ക്കത്ത തകര്‍ന്നടിയുകയായിരുന്നു. സ്കോര്‍: ചെന്നൈ സൂപ്പര്‍ കിംഗ്സ്: 20 ഓവറില്‍ ആറിന് 134. കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: 20 ഓവറില്‍ ഒമ്പതിന് 132. വിജയത്തോടെ പോയിന്റ് നിലയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഒന്നാമതെത്തി. ചെന്നൈക്ക് ഇപ്പോള്‍ ഏഴു മത്സരങ്ങളില്‍നിന്ന് 12 പോയിന്റുണ്ട്. ടോസ് നേടിയ കോല്‍ക്കത്ത ചെന്നൈയെ ബാറ്റിംഗിനയച്ചു.

ഗംഭീറിന്റെ തീരുമാനം ശരിവയ്ക്കും വിധം പന്തെറിഞ്ഞ കോല്‍ക്കത്ത ബൌളര്‍മാര്‍ ചെന്നൈയെ കുറഞ്ഞ സ്കോറില്‍ ഒതുക്കി. ഓപ്പണര്‍ ബ്രണ്ടന്‍ മക്കല്ലവും(19) ഡ്വെയ്ന്‍ സ്മിത്തും (25) ചേര്‍ന്ന് ഭേദപ്പെട്ട തുടക്കം നല്‍കിയിട്ടും കോല്‍ക്കത്ത ചെറിയ സ്കോറിലൊതുങ്ങി. 29 റണ്‍സ് നേടിയ ഫാഫ് ഡുപ്ളസിയാണ് ടോപ് സ്കോറര്‍. കോല്‍ക്കത്തയ്ക്കു വേണ്ടി പീയൂഷ് ചൌളയും ആന്ദ്രെ റസലും രണ്ടു വിക്കറ്റ് വീതം നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ കോല്‍ക്കത്തയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്കോര്‍ബോര്‍ഡില്‍ ഒരു റണ്‍ മാത്രമുള്ളപ്പോള്‍ നായകന്‍ റണ്ണൌന്നുമെടുക്കാത്ത ഗൌതം ഗംഭീറിനെ അവര്‍ക്കു നഷ്ടമായി. എന്നാല്‍, മികച്ച രീതിയില്‍ ബാറ്റ് ചെയ്ത റോബിന്‍ ഉത്തപ്പ കോല്‍ക്കത്തയ്ക്കു പ്രതീക്ഷ നല്‍കി. 17 പന്തില്‍ 39 റണ്‍സെടുത്ത ഉത്തപ്പയെ അശ്വിന്‍ പുറത്താക്കിയതോടെ കോല്‍ക്കത്തയുടെ തകര്‍ച്ച തുടങ്ങി. പിന്നീടു കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നിലംപതിച്ചു. അവസാന ഓവറുകളില്‍ ടെന്‍ ഡോഷെ(38*) പോരാടിയെങ്കിലും വിജയത്തിനരികേ ഓവര്‍ തീര്‍ന്നു. ചെന്നൈ സ്പിന്നര്‍മാരുടെ തകര്‍പ്പന്‍ ബൌളിംഗാണ് കോല്‍ക്കത്തയെ ഞെരുക്കിയത്. കോല്‍ക്കത്തയ്ക്കു വേണ്ടി ഡ്വെയ്ന്‍ ബ്രാവോ മൂന്നും ആര്‍. അശ്വിന്‍ രണ്ടും വിക്കറ്റുകള്‍ നേടി.


ഐപിഎല്‍ പോയിന്റ് നില

(ക്രമം, ടീം, മത്സരം, ജയം, തോല്‍വി, പോയിന്റ്)

1. ചെന്നൈ സൂപ്പര്‍ കിംഗ്സ്- 7-6-1- 12
2. രാജസ്ഥാന്‍ റോയല്‍സ്- 8-5-2- 11
3. കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്- 7-3-3- 7
4. റോയല്‍ ചലഞ്ചേഴ്സ് ബാംഗളൂര്‍- 6-3-3- 6
5. സണ്‍റൈസേഴ്സ് ഹൈദരാബാദ്- 7-3-4- 6
6. ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്- 7-3-4- 6
7. മുംബൈ ഇന്ത്യന്‍സ്- 7-2-5- 4
8. കിംഗ്സ് ഇലവന്‍ പഞ്ചാബ്- 7-2-5- 4

ടോപ് ഫൈവ് ബാറ്റ്സ്മാന്‍
(ക്രമം, താരം, മത്സരം, ഇന്നിംഗ്സ്, റണ്‍സ്, ഉയര്‍ന്ന സ്കോര്‍)

1. അജിങ്ക്യ രഹാനെ 7-7-323-76
2. ഡേവിഡ് വാര്‍ണര്‍ 7-7-317-91
3. ഡ്വെയ്ന്‍ സ്മിത്ത് 7-7-253-62
4. ബ്രെണ്ടന്‍ മക്കല്ലം 7-7-251-100
5. രോഹിത് ശര്‍മ 7-7-244-98


ടോപ് ഫൈവ് ബൌളര്‍
(ക്രമം, താരം, മത്സരം, ഇന്നിംഗ്സ്, വഴങ്ങിയ റണ്‍സ്, വിക്കറ്റ്)

1. ആശിഷ് നെഹ്റ 7-7-175-13
2. ഇമ്രാന്‍ താഹിര്‍ 7-7-205-13
3. ഡ്വെയ്ന്‍ ബ്രാവോ 7-7-181-11
4. ചാഹല്‍ 5-5-149-10
5. മലിംഗ 7-7-223-10
5. അനുരീത് സിംഗ് 7-7-242-10
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.