ബംഗ്ളാദേശിനു മികച്ച തുടക്കം
Wednesday, April 29, 2015 12:06 AM IST
മിര്‍പുര്‍: പാക്കിസ്ഥാനെതിരായ ഏകദിനത്തിലെയും ട്വന്റി-20യിലെയും ഉജ്വല വിജയത്തിനുശേഷം ടെസ്റ് പരമ്പരയ്ക്കിറങ്ങിയ ബംഗ്ളാദേശിന് ആദ്യ ടെസ്റില്‍ മികച്ച തുടക്കം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ളാദേശ് ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ നാലിന് 236 എന്ന നിലയിലാണ്. 80 റണ്‍സ് നേടിയ മോമിനുള്‍ ഹഖിന്റെ മികച്ച ബാറ്റിംഗാണ് ബംഗ്ളാദേശിനു ഭേദപ്പെട്ട തുടക്കം നല്‍കിയത്. ഓപ്പണര്‍മാരായ തമിം ഇക്ബാലും(25) ഇമ്രുള്‍ കയീസും(51) ചേര്‍ന്നു മികച്ച തുടക്കമാണ് ബംഗ്ളാദേശിനു നല്‍കിയത്. മുഹമ്മദുള്ള 49 റണ്‍സെടുത്തു പുറത്തായി. 19 റണ്‍സോടെ ഷക്കീബ് അല്‍ ഹസന്‍ ക്രീസിലുണ്ട്. പാക്കിസ്ഥാനുവേണ്ടി വഹാബ് റിയാസ്, മുഹമ്മദ് ഹഫീസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.