സ്പെയിനില്‍ റയലും ബാഴ്സയും ഇഞ്ചോടിഞ്ച്
Monday, May 4, 2015 11:50 PM IST
മാഡ്രിഡ്: സെവിയ്യയുടെ ഹോം ഗ്രൌണ്ടിലെ ജൈത്രയാത്ര അവസാനിപ്പിച്ച് റയല്‍ മാഡ്രിഡ് സ്പാനിഷ് ലീഗ് പ്രതീക്ഷകള്‍ സജീവമാക്കി. ഒന്നാം സ്ഥാനക്കാരായ ബാഴ്സലോണയുടെ എട്ടുഗോള്‍ ജയത്തിന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മിന്നും ഹാട്രിക്കിലൂടെ റയല്‍ മറുപടി നല്‍കിയപ്പോള്‍ സെവിയ്യയുടെ മറുപടി രണ്ടു ഗോളിലൊതുങ്ങി. മൂന്നു മത്സരങ്ങള്‍ ബാക്കിനില്‍ക്കെ 35 കളികളില്‍നിന്ന് 87 പോയിന്റുമായി ബാഴ്സയും അത്രയും മത്സരങ്ങളില്‍നിന്ന് 85 പോയിന്റുമായി റയലും കിരീടപോരാട്ടം ഫോട്ടോ ഫിനിഷിലെത്തിച്ചു. 76 പോയിന്റുമായി അത്ലറ്റിക്കോ മാഡ്രിഡാണ് മൂന്നാം സ്ഥാനത്ത്.


36,38, 65 മിനിറ്റുകളിലായിരുന്നു റൊണാള്‍ഡോയുടെ ഗോളുകള്‍. ലാലിഗയിലെ റൊണാള്‍ഡോയുടെ 29ാം ഹാട്രിക്കും ഈ സീസണിലെ 42ാം ഗോളുമായിരുന്നു സെവിയ്യക്കെതിരായ മത്സരത്തിലേത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.