സന്ദീപ് ജജോദിയ പുറത്ത്
സന്ദീപ് ജജോദിയ പുറത്ത്
Monday, May 4, 2015 11:52 PM IST
ന്യൂഡല്‍ഹി: ബോക്സിംഗ് ഇന്ത്യ ഫെഡറേഷന്റെ തലപ്പത്തുനിന്ന് സന്ദീപ് ജജോദിയ പുറത്ത്. ഇന്നലെ നടന്ന പ്രത്യേക ജനറല്‍ ബോഡിയില്‍ സന്ദീപിനെതിരേ വന്ന അവിശ്വാസ പ്രമേയം വിജയിക്കുകയായിരുന്നു. രണ്ടിനെതിരേ 55 വോട്ടുകള്‍ക്കാണ് അവിശ്വാസ പ്രമേയം പാസായത്. അവിശ്വാസപ്രമേയം പാസാകുമെന്ന് ഉറപ്പായിരുന്ന ജജോദിയ മീറ്റിംഗില്‍ പങ്കെടുത്തിരുന്നില്ല.

ബോക്സിംഗ് ഇന്ത്യ ജനറല്‍ സെക്രട്ടറി ജയ് കോവ്ളിയുമായുള്ള അഭിപ്രായഭിന്നത കഴിഞ്ഞദിവസം മറനീക്കി പുറത്തുവന്നിരുന്നു. ഇതേത്തുടര്‍ന്ന് കോവ്്ളി രാജിവച്ചിരുന്നു. അടുത്ത 60 ദിവസത്തിനുള്ളില്‍ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുമെന്നാണ് വൈസ് പ്രസിഡന്റ് മിരെന്‍ പോള്‍ അറിയിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.