കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ജയിച്ചു
Tuesday, May 5, 2015 12:09 AM IST
കോല്‍ക്കത്ത: സ്വന്തം മൈതാനത്ത് സണ്‍ റൈസേഴ്സ് ഹൈദരാബാദിനെ 35 റണ്‍സിനു പരാജയപ്പെടുത്തി കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ഐപിഎല്‍ എട്ടാം സീസണില്‍ അഞ്ചാം വിജയം. ഇതോടെ 10 മത്സരങ്ങളില്‍നിന്ന് 11 പോയിന്റുമായി പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കുയരാനും കോല്‍ക്കത്തയ്ക്കായി.

ആദ്യം ബാറ്റിംഗിനു വിനിയോഗിക്കപ്പെട്ട കോല്‍ക്കത്ത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ സണ്‍ റൈസേഴ്സ് ഹൈദരാബാദിന് 20 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. റോബിന്‍ ഉത്തപ്പ(30), ഗൌതം ഗംഭീര്‍(31), മനീഷ് പാണ്ഡെ(33), യൂസഫ് പഠാന്‍(പുറത്താകാതെ 30) എന്നിവരുടെ മികവിലാണ് കോല്‍ക്കത്ത ഭേദപ്പെട്ട സ്കോര്‍ നേടിയത്. സണ്‍ റൈസേഴ്സിനു വേണ്ടി ഭുവനേശ്വര്‍ കുമാറും കരണ്‍ ശര്‍മയും രണ്ടു വിക്കറ്റ് വീതം നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ സണ്‍ റൈസേഴ്സ് ഒരവസരത്തില്‍പ്പോലും വിജയപ്രതീക്ഷ ഉയര്‍ത്തിയില്ല. 41 റണ്‍സെടുത്ത ഹെന്റിക്സാണ് ടോപ് സ്കോറര്‍. കോല്‍ക്കത്തയ്ക്കു വേണ്ടി ഉമേഷ് യാദവ് രണ്ടു വിക്കറ്റ് നേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.