എണ്‍പത്തഞ്ചിന്റെ ചെറുപ്പത്തോടെ ജോണ്‍ മട്ടയ്ക്കല്‍ ലോക മത്സരത്തിന്
എണ്‍പത്തഞ്ചിന്റെ ചെറുപ്പത്തോടെ ജോണ്‍ മട്ടയ്ക്കല്‍ ലോക മത്സരത്തിന്
Wednesday, May 6, 2015 12:18 AM IST
കാഞ്ഞിരപ്പള്ളി: എണ്‍പത്തഞ്ചാം വയസിലും യുവ കായികതാരത്തിന്റെ ചുറുചുറുക്കോടെ ജോണ്‍ മട്ടയ്ക്കല്‍. ഏപ്രില്‍ 25 മുതല്‍ 29 വരെ ഗോവ പനാജിയില്‍ നടന്ന മാസ്റേഴ്സ് അത്ലറ്റിക് ഫെഡറേഷന്റെ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ 85 പ്ളസ് ഏജ് ഗ്രൂപ്പില്‍ 80 മീറ്റര്‍ ഹര്‍ഡില്‍സിലും 200 മീറ്റര്‍ ഹര്‍ഡില്‍സിലും സ്വര്‍ണം നിലനിര്‍ത്തി ലോക മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലേക്ക് ജോണ്‍ യോഗ്യത നേടി. ഓഗസ്റ്റ് നാലു മുതല്‍ 16 വരെ ഫ്രാന്‍സിലെ ലിയോണിലാണ് മീറ്റ്. 80 മീറ്റര്‍, 200 മീറ്റര്‍ ഹര്‍ഡില്‍സുകളിലാണ് ഇന്ത്യയെ പ്രതിനിധീകരിച്ച്് ജോണ്‍ പങ്കെടുക്കുന്നത്. അധ്യാപന ജീവിതത്തില്‍നിന്ന് വിരമിച്ചിട്ട് 30 വര്‍ഷം കഴിഞ്ഞു. ഇതിനോടകം വിവിധ ഏജ് ഗ്രൂപ്പുകളിലായി മുപ്പതിലധികം ദേശീയ മത്സരങ്ങളിലും അഞ്ച് ഏഷ്യന്‍ മീറ്റുകളിലും പങ്കെടുത്തു. ക്വാലാലംപൂരിലും ചൈനയിലും നടന്ന മാസ്റ്റേഴ്സ് ഏഷ്യാഡില്‍ ഷോര്‍ട്ട് ഹര്‍ഡില്‍സിലും ലോംഗ് ഹര്‍ഡില്‍സിലും റിക്കാര്‍ഡോടെ വിജയം നേടിയിരുന്നു.


1952ല്‍ തിരുവനന്തപുരത്ത് നടന്ന ട്രാവന്‍കൂര്‍ -കൊച്ചിന്‍ ഒളിമ്പിക്സില്‍ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ വെള്ളി നേടിയാണ് ജോണ്‍ മട്ടയ്ക്കലിന്റെ തുടക്കം. 60 വര്‍ഷത്തിന് ശേഷം 2012ല്‍ ഇതേ സ്റ്റേഡിയത്തില്‍ കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് അത്ലറ്റിക് ചാ മ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത് മെഡല്‍ നേടിയത് ഭാഗ്യമായി കരുതുന്നെന്ന് ജോണ്‍ പറഞ്ഞു.

കൃഷിയും പരിശീലനവുമാണ് തന്റെ വിജയത്തിന്റെ രഹസ്യമെന്ന് ജോണ്‍ പറയുന്നു. സ്വന്തം പറമ്പില്‍ ജൈവകൃഷിയിലൂടെ ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ മാത്രമാണ് കഴിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.