ഇടിമിന്നല്‍, മഴ: മുംബൈ-ഡല്‍ഹി മത്സരം മുടങ്ങി
Wednesday, May 6, 2015 12:19 AM IST
മുംബൈ: ഐപിഎല്‍ എട്ടിലെ നിര്‍ണായക മത്സരം കനത്ത ഇടിമിന്നലിനെയും മഴയെയും തുടര്‍ന്നു മുടങ്ങി. വാങ്കഡെ സ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ഡെയര്‍ ഡെവിള്‍സും തമ്മിലുള്ള മത്സരമാണ് മുടങ്ങിയത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിന്റെ സ്കോര്‍ നാലോവറില്‍ രണ്ടിന് 25 എന്ന നിലയില്‍ നില്‍ക്കവേയാണ് ഇടിമിന്നലിനേ ത്തുടര്‍ന്ന് കളി തടസപ്പെട്ടത്. ഒമ്പതു റണ്‍സോടെ പാര്‍ഥിവ് പട്ടേലും എട്ടു റണ്‍സോടെ നായകന്‍ രോഹിത് ശര്‍മയുമായിരുന്നു അപ്പോള്‍ ക്രീസില്‍. എന്നാല്‍, കളി പുനരാരംഭിച്ചതോടെ മഴയെത്തുക യാ യിരുന്നു.

നേരത്തെ, ഫോമിലേക്കുയര്‍ന്ന യുവ് രാജ് സിംഗിന്റെ(44 പന്തില്‍ 57) മികച്ച ബാറ്റിംഗാണ് ഡല്‍ഹിക്കു ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. ഏഴു ബൌണ്ടറിയും രണ്ടു സിക്സും യുവിയുടെ ഇന്നിംഗ്സിന് അകമ്പടിയായി. ഡുമിനി 28ഉം ശ്രേയസ് അയ്യര്‍ 19ഉം റണ്‍സ് നേടി. മുംബൈക്കുവേണ്ടി മലിംഗയും ര്‍ഭജനും രണ്ടു വിക്കറ്റ് വീതം നേടി.


മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈക്ക് തുടക്കത്തിലേ രണ്ടു വിക്കറ്റുകള്‍ നഷ്ടമായി. റണ്ണൊന്നുമെടുക്കാതെ സിമണ്‍സും അഞ്ചു റണ്‍സോടെ പാണ്ഡ്യയുമാണ് പുറത്തായത്. ഇടിമിന്നലിനു ശേഷം കളിയാരംഭിച്ച ഉടനെ പാര്‍ഥിവ് പട്ടേലിനെയും മുംബൈക്കു നഷ്ടമായി. പിന്നീട് ക്രീസിലെത്തിയ ഹര്‍ഭജനും പുറത്തായതോടെ മഴയെത്തി. മുംബൈ അപ്പോള്‍ 5.2 ഓവറില്‍ നാലിന് 40 എന്ന അവസ്ഥയിലായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.