ജൊനാഥന്‍ ട്രോട്ട് വിരമിച്ചു
ജൊനാഥന്‍ ട്രോട്ട് വിരമിച്ചു
Wednesday, May 6, 2015 12:19 AM IST
ലണ്ടന്‍: ഇംഗ്ളണ്ട് ബാറ്റ്സ്മാന്‍ ജൊനാഥന്‍ ട്രോട്ട് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. കഴിഞ്ഞദിവസം അവസാനിച്ച വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ മോശം പ്രകടനമാണ് പെട്ടെന്നുള്ള വിരമിക്കലിലേക്കു നയിച്ചത്. പരമ്പരയിലെ മൂന്നു ടെസ്റില്‍നിന്ന് കേവലം 72 റണ്‍സാണു ട്രോട്ടിനു നേടാനായത്.

മൂന്ന് ഇന്നിംഗ്സുകളില്‍ പുറത്തായത് സംപൂജ്യനായും. കളി നിറുത്തുകയെന്നത് അത്ര എളുപ്പമെടുത്ത തീരുമാനമായിരുന്നില്ലെന്നും ഇംഗ്ളണ്ടിനായി കളിക്കാന്‍ പറ്റുന്ന നിലയിലല്ല തന്റെ ഫോമെന്നും തീരുമാനമറിയിച്ച പ്രസ്താവനയില്‍ ട്രോട്ട് പറഞ്ഞു.


അന്താരാഷ്ട്രതലത്തില്‍ വിരമിച്ചെങ്കിലും കൌണ്ടി ടീമായ വാറിക്ഷയറിനായി തുടര്‍ന്നും കളിക്കും. ഇംഗ്ളണ്ടിന്റെ മികച്ച ടെസ്റ് ബാറ്റ്സ്മാന്‍മാരിലൊരാളാണ് ഈ 34-കാരന്‍.

2014 ആഷസ് പരമ്പരയ്ക്കിടെ മാനസിക സമ്മര്‍ദം താങ്ങാനാവില്ലെന്ന കാരണത്താല്‍ കളിക്കളത്തില്‍നിന്നും ഒന്നര വര്‍ഷത്തോളം വിട്ടുനിന്നിരുന്നു. 52 ടെസ്റില്‍നിന്ന് 3835ഉം 68 ഏകദിനത്തില്‍നിന്നും 2819 റണ്‍സുമാണ് ഇംഗ്ളണ്ടിനായി ട്രോട്ടിന്റെ സമ്പാദ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.