ഗെയിലിനു സെഞ്ചുറി; ബാംഗളൂരിന്് പഞ്ചാബിനെതിരേ 138 റണ്‍സ് ജയം
ഗെയിലിനു സെഞ്ചുറി; ബാംഗളൂരിന്് പഞ്ചാബിനെതിരേ 138 റണ്‍സ് ജയം
Thursday, May 7, 2015 11:41 PM IST
ബംഗളൂരു: അമ്പമ്പോ എന്തൊരടി. ക്രിസ് ഗെയിലിന്റെ ബാറ്റിംഗിനെ വിശേഷിപ്പിക്കാന്‍ നിഘണ്ടുവില്‍ വാക്കു കണ്െടത്താനാകുന്നില്ല. പലതും പറഞ്ഞു പഴകിയത്. ക്രിസ് ഗെയില്‍ ചിന്നസ്വാമി സ്റേഡിയത്തിലൊരുക്കിയ വിസ്മയക്കാഴ്ചകള്‍ ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്സിനു സമ്മാനിച്ചത് കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരേ 138 റണ്‍സിന്റെ ചരിത്ര വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനു വിനിയോഗിക്കപ്പെട്ട ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്സ് 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സ് അടിച്ചുകൂട്ടി. മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് 13.4 ഓവറില്‍ 88 റണ്‍സിന് എല്ലാവരും പുറത്തായി. ഐപിഎലിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ തോല്‍വിയാണിത്.

ട്വന്റി-20 ക്രിക്കറ്റിലെ 14-ാം സെഞ്ചുറി കണ്െടത്തിയ ക്രിസ് ഗെയിലിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ബാംഗളൂരിന് പഞ്ചാബിനെതിരേ അനായാസ വിജയമൊരുക്കിയത്. 57 പന്തില്‍ ഏഴു ബൌണ്ടറിയും 12 പടുകൂറ്റന്‍ സിക്സുമടക്കം ഗെയില്‍ 117 റണ്‍സ് നേടി. ഗെയിലിനു പിന്തുണയുമായി എ.ബി. ഡിവില്യേഴ്സും(പുറത്താകാതെ 47) വിരാട് കോഹ്്ലിയും(32) എത്തിയതോടെ കാര്യങ്ങള്‍ ബാംഗളൂരിനൊപ്പമായി. 119 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഓപ്പണിംഗ് വിക്കറ്റില്‍ കോഹ്്ലിക്കൊപ്പം ഗെയില്‍ പടുത്തുയര്‍ത്തിയത്. കോഹ്്ലി നേടിയതാകട്ടെ 32ഉം ഗെയിലിന്റെ വക 80ഉം. പഞ്ചാബിനു വേണ്ടി സന്ദീപ് ശര്‍മ രണ്ടു വിക്കറ്റ് നേടി.


മറുപടി ബാറ്റിംഗിനിറങ്ങിയ കിംഗ്സ് ഇലവന്‍ പഞ്ചാബ് അവിശ്വസനീയമാംവണ്ണം തകര്‍ന്നടിയുകയായിരുന്നു. സ്കോര്‍ബോര്‍ഡില്‍ 39 റണ്‍സുള്ളപ്പോള്‍ അവരുടെ ആറു പ്രധാന ബാറ്റ്സ്മാന്മാര്‍ ഡ്രസിംഗ് റൂമിലെത്തി. ഇതില്‍ നാലു വിക്കറ്റും വീഴ്ത്തിയത് ശ്രീനാഥ് അരവിന്ദായിരുന്നു. മുരളി വിജയ്(2), മനന്‍ വോറ(2), സാഹ(13), മാക്സ്വെല്‍(1), മില്ലര്‍(7), ബെയ്ലി(2) എന്നിവരാണു പുറത്തായത്. കിംഗ്സ് ഇലവന്റെ 10 കളികളിലെ എട്ടാം പരാജയമാണിത്. ഇതോടെ പഞ്ചാബ് ഐപിഎലില്‍ പ്ളേ ഓഫ് റൌണ്ട് കാണാതെ പുറത്തായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.