ഹോക്കി ടെസ്റ്: ഇന്ത്യ ജപ്പാനെ കീഴടക്കി
Thursday, May 7, 2015 11:52 PM IST
ടോക്കിയോ: ജപ്പാനെതിരായ ഹോക്കി ടെസ്റ്റിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്കു രണ്ടുഗോള്‍ ജയം. ആക്രമിച്ചു കളിച്ച ഇന്ത്യക്കായി എസ്. കെ. ഉത്തപ്പ 27-ാം മിനിറ്റില്‍ ആദ്യഗോള്‍ നേടി. 48-ാം മിനിറ്റില്‍ ധരംവീര്‍ സിംഗിന്റെ വകയായിരുന്നു അവസാനഗോള്‍. മത്സരഫലം ആത്മവിശ്വാസം ഉയര്‍ത്തിയതായി ഇന്ത്യന്‍ താരം യുവരാജ് വാല്മീകി പറഞ്ഞു. ഇതോടെ നാലു മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0നു മുന്നിലെത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.