സണ്ടര്‍ലാന്‍ഡ് തരംതാഴ്ത്തല്‍ ഒഴിവാക്കി
Saturday, May 23, 2015 12:26 AM IST
ലണ്ടന്‍: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ തരംതാഴ്ത്തല്‍ ഭീഷണി ഒഴിവാക്കി സണ്ടര്‍ലാന്റ്. ആഴ്സണലിനോടു ഗോള്‍രഹിത സമനിലപിടിച്ചതോടെയാണ് സണ്ടര്‍ലാന്‍ഡ് പ്രീമിയര്‍ ലീഗ് പദവി നിലനിര്‍ത്തിയത്. തരംതാഴ്ത്തല്‍ ഭീഷണി ഒഴിവാക്കാന്‍ ഒരു പോയിന്റ് മാത്രം ആവശ്യമായിരുന്ന സണ്ടര്‍ലാന്‍ഡ് ആഴ്സണലിനുമുന്നില്‍ പ്രതിരോധക്കോട്ട കെട്ടി സമനില പിടിച്ചുവാങ്ങുകയായിരുന്നു. നാളെ ചെല്‍സിക്കെതിരേയാണ് അവരുടെ സീസണിലെ അവസാന ലീഗ് മത്സരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.