കിവികള്‍ക്കു മേല്‍ക്കൈ
Saturday, May 23, 2015 12:24 AM IST
ലോര്‍ഡ്സ്: ഇംഗ്ളണ്ടിനെതിരായ ആദ്യ ടെസ്റില്‍ ന്യൂസിലന്‍ഡ് പിടിമുറുക്കുന്നു. ആദ്യ ഇന്നിംഗ്സില്‍ 389 റണ്‍സിനു ആതിഥേയരെ പുറത്താക്കി കിവികള്‍ രണ്ടാംദിനം അവസാനിക്കുമ്പോള്‍ രണ്ടിനു 303 എന്നനിലയിലാണ്. 92 റണ്‍സെടുത്ത കെയ്ന്‍ വില്യംസണും റോസ് ടെയ്ലറുമാണ് (47) ക്രീസില്‍. ഇംഗ്ളീഷ് ആദ്യ ഇന്നിംഗ്സ് സ്കോറിനെക്കാള്‍ 86 റണ്‍സ് പിന്നിലാണ് സന്ദര്‍ശകര്‍. ആദ്യ വിക്കറ്റില്‍ 148 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ മാര്‍ട്ടിന്‍ ഗുപ്ടില്‍ (70), ടോം ലാഥം (59) സഖ്യമാണ് കിവികള്‍ക്ക് തകര്‍പ്പന്‍ തുടക്കമാണ് നല്കിയത്. നേരത്തെ ഏഴിന് 354നു രണ്ടാംദിനം പുനരാരംഭിച്ച ഇംഗ്ളണ്ടിനു അവശേഷിക്കുന്ന വിക്കറ്റുകള്‍ പെട്ടെന്നു തന്നെ നഷ്ടമായി. മാറ്റ് ഹെന്‍ട്രി, ട്രെന്റ് ബോള്‍ട്ട് എന്നിവര്‍ നാലുവിക്കറ്റ് വീതം വീഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.